നായികാസ്ഥാനത്തും നിന്നും മാറ്റി! കമല്‍ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി മീര മിഥുന്‍!
ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച പരിപാടികളിലൊന്നാണ് ബിഗ് ബോസ്. തമിഴ് ബിഗ് ബോസ് അവതരിപ്പിക്കുന്നത് കമല്‍ഹാസനാണ്. ശക്തമായ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് പരിപാടിയില്‍ മാറ്റുരയ്ക്കാനായി എത്തിയിട്ടുള്ളത്. നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളായിരുന്നു പരിപാടിയിലൂടെ പുറത്തുവന്നത്. സംവിധായകന്‍ ചേരന്‍ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് മീര മിഥുന്‍ എത്തിയത്. ടാസ്‌ക്കിനിടയിലായിരുന്നു ഈ സംഭവം. പരിപാടി മുന്നേറുന്നതിനിടയിലായിരുന്നു ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്.
ശിവകാര്‍ത്തികേയന്‍ ചിത്രമായ നമ്മവീട്ടു പിള്ളൈയിലെ തന്‍രെ രംഗങ്ങളെല്ലാം ഒഴിവാക്കിയെന്ന് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലെ വേഷം നഷ്ടപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. അഗ്നി സിറകുകള്‍ എന്ന ചിത്രത്തില്‍ നിന്നും തന്നെ നീക്കിയെന്നും പകരക്കാരായി അക്ഷര ഹാസനാണ് എത്തുന്നതെന്നും ഈ നീക്കത്തിന് പിന്നില്‍ കമല്‍ഹാസനാണെന്നുമാണ് താരം ആരോപിച്ചിട്ടുള്ളത്.

അഗ്നി സിറകുകളുടെ സംവിധായകനായ നവീന്‍ ഇതേക്കുറിച്ചുള്ള വിശദീകരണവുമായി എത്തിയിട്ടുണ്ട്. ശാലിനി പാണ്ഡ്യേയായിരുന്നു ആദ്യം ചിത്രത്തിലേക്ക് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് അക്ഷരയെ തിരഞ്ഞെടുക്കുകയായിരുന്നു. മീര മിഥുനെക്കുറിച്ച് തങ്ങള്‍ ആലോചിച്ചിരുന്നില്ല, തന്റെ സമ്മതമില്ലാതെയാണ് താരം ഈ സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. വിവാദങ്ങളില്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.


Click it and Unblock the Notifications