രജനികാന്തിന് മമ്മൂട്ടിയുടെ സ്‌നേഹാശംസകള്‍; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ഇന്ന് തന്നെ ആശുപത്രി വിടും

സൂപ്പര്‍താരം രജനികാന്തിന് ആശംസകള്‍ അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 'ഗെറ്റ് വെല്‍ സൂണ്‍ സൂര്യ, അന്‍പുടന്‍ ദേവ' എന്ന ക്യാപ്ഷനില്‍ രജനിയുടെ ചിത്രമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി രജനികാന്തിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദളപതി എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദളപതി. മമ്മൂട്ടിയും രജനികാന്തും തകര്‍ത്തഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മെഗാസ്റ്റാറിന്റെ പോസ്റ്റ് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

ക്രിസ്തുമസ് ദിനമായ വെള്ളിയാഴ്ച രാവിലെയാണ് രക്തസമ്മര്‍ദ്ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ പേടിക്കാനായി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ടോടെ ആശുപത്രി വിടാനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

mammootty

രജനികാന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഇന്ന് വൈകീട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും ആശുപത്രി അധീകൃതര്‍ അറിയിച്ചതായി സഹോദരന്‍ സത്യനാരായണ വ്യക്തമാക്കി. താരത്തിന്റെ ഇതുവരെയുള്ള പരിശോധന ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ല. ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധന നടത്തും. അതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് അപ്പോള ആശുപത്രി അധീകൃതര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജിനികാന്ത് ഇപ്പോഴുള്ളത്. പുുതിയ സിനിമ 'അണ്ണാതെ'യുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു താരം. ലൊക്കേഷനില്‍ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതോടെ താരം നിരീക്ഷണത്തിലായിരുന്നു. അങ്ങനെയിരിക്കവേയാണ് താരത്തിന്റെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. നിലവില്‍ പൂര്‍ണ വിശ്രമമാണ് സൂപ്പര്‍ താരത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X