»   » ഹോട്ട്.. സെക്‌സി.. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ നായികമാരെ കണ്ടോ..

ഹോട്ട്.. സെക്‌സി.. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ നായികമാരെ കണ്ടോ..

Posted By: Rohini
Subscribe to Filmibeat Malayalam

ഓ കാതല്‍ കണ്മണിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാര്‍ത്തകള്‍ വന്നത്. നവാഗതനായ റാം കാര്‍ത്തിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒടുവിലത് കഴിഞ്ഞു, അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ തളര്‍ന്നിരിയ്ക്കുകയാണോ?

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങുന്നു. ഹോട്ടും സെക്‌സിയുമായ രണ്ട് സുന്ദരികളാണ് ചിത്രത്തില്‍ ഡിക്യുവിന്റെ നായികയായി എത്തുന്നത്. ആരൊക്കെയാണെന്ന് നോക്കാം

മേഘ ആകാശ്

കാളിദാസ് ആദ്യമായി നായകനായി അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ മേഘ ആകാശാണ് ഒരു നായിക. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഒരു പക്ക കഥൈ റിലീസായില്ല. തുടര്‍ന്ന് മേഘ ഗൗതം വാസുദേവന്‍ സംവിധാനം ചെയ്ത എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചു. ആ സിനിമ ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

നിവേത പെതുരാജ്

തമിഴിലെ മറ്റൊരു പുതുമുഖ നായികയാണ് നിവേദ പെതുരാജ്. ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തിലൂടെ അഭിമുഖമായ നിവേത പൊതുവാക എന്‍ മനസ് തങ്കം, ടിക് ടിക് ടിക് എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നത്.

റോഡ് മൂവി, റൊമാന്റിക് എന്റര്‍ടൈന്‍മെന്റ്

റോഡ് മൂവിയുടെ സ്വഭാവത്തിലുള്ള റൊമാന്റിക് എന്റര്‍ടെയിനറാണ് ചിത്രമെന്നാണ് അറിയുന്നത്. ബോളിവുഡ് സിനിമകളായ ജെബ് വിമെറ്റ്, ഹൈവേ തുടങ്ങിയ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയാണത്രെ

ദുല്‍ഖര്‍ തമിഴ് സിനിമയില്‍

ബാലാജി മോഹന്‍ സംവിധാനം ചെയ്ത സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ചെയ്ത മണിരത്‌നത്തിന്റെ ഓകെ കണ്‍മണി എന്ന ചിത്രം വന്‍ വിജയം നേടിയിരുന്നു. വര്‍ഷത്തില്‍ ഒരു തമിഴ് സിനിമ ചെയ്യും എന്നാണ് ഓകെ കണ്‍മണിയുടെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെ ദുല്‍ഖര്‍ പറഞ്ഞത്.

English summary
Megha Akash and Nivetha Pethuraj for Dulquer Salmaan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam