മെമ്മറീസ് തമിഴിലും! തരംഗമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഏട്ട് തോട്ടകള്‍, ജീവി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ താരമാണ് വെട്രി. ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ അടുത്തതായി ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയുമായിട്ടാണ് നടന്‍ എത്തുന്നത്. മെമ്മറീസ് എന്ന പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

മലയാളി ആയ അധിന്‍ ഒള്ളൂരാണ് തമിഴ് മെമ്മറീസിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ശ്യാം പ്രവീണാണ് സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖ നടി പാര്‍വതി അരുണ്‍ നായികയാവുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, രമേഷ് തിലക് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രസന്‍ സംഗീതവും സന്‍ ലോകേഷ് എഡിറ്റിങ്ങും ചെയ്യുന്നു.
കൊലപാതകി ആയ പ്രതിയുടെ ഓര്‍മ്മ നഷ്ടപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ആര്‍മോ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അജയന്‍ ബാലയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ പൃഥ്വിരാജ് നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. തുടര്‍ന്ന് ആറാത് സിനം എന്ന പേരില്‍ സിനിമയുടെ തമിഴ് റീമേക്കും പുറത്തിറങ്ങി.


Click it and Unblock the Notifications