ദുല്‍ഖറിനും നിത്യയ്ക്കും മെന്റല്‍, കേട്ടു നോക്കൂ
മലയാളി, തമിഴ്, തെലുങ്ക് സനിമാസ്വാദകര്‍ ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയിലെ ആദ്യത്തെ പാട്ട് റിലീസ് ചെയ്തു. യൂത്തിന്റെ അടിപൊളി ലൈഫിനെ കുറിച്ചുള്ളതാണ് പാട്ട്.
മണിരത്‌നവും എ ആര്‍ റഹ്മാനും ചേര്‍ന്നെഴുതിയ പാട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. എ ആര്‍ റഹ്മാന്‍ പാട്ടെഴുതി ഈണം നല്‍കി പാടിയ പാട്ട് എന്ന വിശേഷണം പാട്ട് കേള്‍ക്കാനുള്ള ആവേശം വര്‍ദ്ധിപ്പിയ്ക്കുന്നു.

നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനുമാണ് ഓകെ കണ്‍മണിയിലെ താരങ്ങള്‍. ദുല്‍ഡഖറും നിത്യയും താരങ്ങളാകുന്നു എന്നതാണ് മലയാളികളെ സംബന്ധിച്ച് ഈ ആവേശത്തിന് കാരണം. ചിത്രം തെലുങ്കിലും തമിഴിലുമായാണ് ഒരുക്കുന്നത്.
2013 ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓകെ കണ്‍മണി. പിസി ശ്രീറാം ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ്. മാര്‍ച്ച് 14ന് ചിത്രം തിയേറ്ററുകളിലെത്തും. മെന്റല്‍ മനതിലേ എന്ന് തുടങ്ങുന്ന പാട്ട് ഒന്ന് കേട്ടു നോക്കൂ...


Click it and Unblock the Notifications











