'തല'യെ ഇരുത്തി ഇളയദളപതി.. വിവേഗത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് മേര്‍സല്‍ മുന്നേറുന്നു!

By Nimisha

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു മേര്‍സല്‍. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് വിജയ് പ്രത്യക്ഷപ്പെട്ടത്. സാമന്ത, കാജല്‍ അഗര്‍വാള്‍ തുടങ്ങി മൂന്നു നായികമാരും ചിത്രത്തിലുണ്ടായിരുന്നു. ഇളയദളപതി ആരാധകരെ മാത്രമല്ല പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തുന്ന ചിത്രമാണിതെന്ന് ചിത്രം കണ്ടവര്‍ പറയുന്നു. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. അജിത്ത് ചിത്രമായ വിവേഗത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് മേര്‍സല്‍ അമേരിക്കയില്‍ മുന്നേറുന്നത്. വിവേഗം ആകെ നേടിയ കളക്ഷനെ മേര്‍സല്‍ മൂന്നു ദിവസം കൊണ്ടാണ് മറികടന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമായിരുന്നു വിവേഗം. ഹോളിവുഡ് സ്‌റ്റൈലിലുള്ള ആക്ഷന്‍ സീനുകള്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു. എന്നാല്‍ ചിത്രത്തിന് വിചാരിച്ചത്ര വിജയം നേടാന്‍ കഴിഞ്ഞില്ല. പ്രേക്ഷകര്‍ക്ക് ഇടയില്‍ നിന്നും ലഭിച്ച മോശം പ്രതികരണം തന്നെയാണ് ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചത്. അമേരിക്കയിലും ചിത്രം വിജയിക്കാതെ പോയത് ഇക്കാരണത്താലായിരുന്നു.

Mersal, Vijay

കത്ത്, തെരി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മേര്‍സല്‍. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുന്നതിനിടയിലാണ് എതിര്‍പ്പുമായി ബിജെപി രംഗത്ത് വന്നിട്ടുള്ളത്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടാണ് ബിജെപി തമിഴ്‌നാട് ഘടകം രംഗത്തെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X