കേരളത്തിലും മേര്‍സല്‍ തരംഗം, ആദ്യ ദിന കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത്...

By Jince K Benny

ആരാധകര്‍ക്കുള്ള വിജയ്‌യുടെ ദീപാവലി സമ്മാനമായിരുന്നു മേര്‍സല്‍. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസായ മേര്‍സല്‍ ഏറ്റവും വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്.

നിരവധി റെക്കോര്‍ഡുകള്‍ ആദ്യ ദിനം തന്നെ മേര്‍സല്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തിയത്. കേരളത്തില്‍ നിന്ന് മാത്രമല്ല റിലീസ് സെന്ററുകളില്‍ നിന്നെല്ലാം മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

കേരളത്തില്‍ ഞെട്ടിച്ചു

കേരളത്തില്‍ ഞെട്ടിച്ചു

കേരളത്തില്‍ വിജയ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ലഭിച്ച ചിത്രം ആദ്യ ദിനം കളക്ഷനിലും ഞെട്ടിച്ചു. 290 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത മേര്‍സല്‍ ആദ്യ ദിനം 6.11 കോടിയാണ് നേടിയത്.

രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

ആദ്യ ദിന കളക്ഷനില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്താണ് മേര്‍സല്‍. 320ഓളം തിയറ്ററില്‍ റിലീസ് ചെയ്ത ബാഹുബലി 2 ആണ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. ചിത്രം 6.27 കോടിയായിരുന്നു ബാഹുബലി 2ന്റെ കളക്ഷന്‍.

വിവേകത്തിന് തൊട്ട് പിന്നില്‍

വിവേകത്തിന് തൊട്ട് പിന്നില്‍

കളക്ഷനില്‍ ബാഹുബലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കില്‍ ആദ്യ ദിനത്തിലെ പ്രദര്‍ശനങ്ങളുടെ കാര്യത്തില്‍ വിവേകത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് മേര്‍സല്‍. 1280 പ്രദര്‍ശനങ്ങളായിരുന്നു മേര്‍സലിന് ആദ്യ ദിനം വിവേകത്തിനാകട്ടെ 1288ഉം.

വിവേകം ബഹുദൂരം പിന്നിലായി

വിവേകം ബഹുദൂരം പിന്നിലായി

ആദ്യ ദിന പ്രദര്‍ശനത്തിന്റെ എണ്ണത്തില്‍ വിവേകം മേര്‍സലിനെ പിന്നിലാക്കിയെങ്കിലും കേരളത്തിലെ വിവേകത്തിന്റെ ആജീവനാന്ത കളക്ഷനെയാണ് ചിത്രം ആദ്യ ദിനം തന്നെ ബഹുദൂരം പിന്നിലാക്കിയത്. 5.5 കോടിയാണ് വിവേകം കേരളത്തില്‍ നിന്നും ആകെ നേടിയത്.

രാജ്യത്താകെ നേടിയത്

രാജ്യത്താകെ നേടിയത്

ഇന്ത്യലിലൊട്ടാകെ 2500ഓളം സ്‌ക്രീനുകളിലാണ് മേര്‍സല്‍ പ്രദര്‍ശനത്തിനെത്തിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം 31.3 കോടിയാണ് ചിത്രം രാജ്യത്തെ വിവിധ സെന്ററുകളില്‍ നിന്നായി കളക്ട് ചെയ്തത്.

നോണ്‍ രജനി റെക്കോര്‍ഡ്

നോണ്‍ രജനി റെക്കോര്‍ഡ്

ചെന്നൈ നഗരത്തിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് മേര്‍സല്‍. കബാലിയുടെ റെക്കോര്‍ഡ് കളക്ഷനായ 1.12 കോടിയെ അജിത്തിന്റെ വിവേകം പിന്നിലാക്കിയിരുന്നു. 1.21 കോടിയായിരുന്നു വിവേകത്തിന്റെ കളക്ഷന്‍. എന്നാല്‍ മേര്‍സല്‍ നേടിയത് 1.52 കോടിയാണ്.

ഓവര്‍സീസിലും മികച്ച നേട്ടം

ഓവര്‍സീസിലും മികച്ച നേട്ടം

രാജാന്തര മാര്‍ക്കറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്. അമേരിക്കയിലെ 129 സ്‌ക്രീനുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത് 22.25 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 18-19 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആകെ കളക്ഷനില്‍ ചിത്രം 50 കോടി പിന്നിട്ടെന്നാണ് കണക്ക്.

120 കോടി

120 കോടി

ശ്രീ തെന്‍ട്രല്‍ ഫിലിംസിന്റെ 100ാം ചിത്രമായി പുറത്തിറങ്ങിയ മേര്‍സല്‍ 120 കോടി മുതല്‍ മുടക്കിലാണ് പൂര്‍ത്തിയാക്കിയത്. റിലീസിന് മുമ്പേ മുടക്ക് മുതല്‍ തിരിച്ച് പിടിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആറ്റ്‌ലിയാണ്. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണിത്.

വിജയ് ഷോ

വിജയ് ഷോ

ആദിമധ്യാന്തം വിജയ് നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തില്‍ മൂന്ന് വേഷത്തിലാണ് വിജയ് എത്തുന്നത്. രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍.

വില്ലനായി എസ്‌ജെ സൂര്യ

വില്ലനായി എസ്‌ജെ സൂര്യ

സംവിധായകനും നടനുമായ എസ്‌ജെ സൂര്യ വില്ലനായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പൂജ റിലീസായി എത്തിയ സ്‌പൈഡര്‍ എന്ന മഹേഷ് ബാബു ചിത്രത്തിലും എസ്‌ജെ സൂര്യയായിരുന്നു വില്ലന്‍. വിജയ്‌യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ഖുഷി സംവിധാനം ചെയ്തതും എസ്‌ജെ സൂര്യയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X