ഇനി മുഖ്യന്‍ തന്നെ ശരണം! മേര്‍സല്‍ റിലീസ്, വിജയ് മുഖ്യമന്ത്രിയെ കണ്ടു...

മേര്‍സല്‍ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.

By Jince K Benny

റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് വിജയ് നായകനാകുന്ന പുതിയ ചിത്രം മേര്‍സല്‍. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന് വിഘാതമായി നില്‍ക്കുന്നത് മൃഗ സംരക്ഷണ വകുപ്പാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ അനുവാദമില്ലാതെ പക്ഷി മൃഗാദികളെ ചിത്രീകരണത്തിന് ഉപയോഗിച്ചതാണ് വിനയായത്.

സെന്‍സറിംഗ് പൂര്‍ത്തിയാകാത്ത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന പ്രചരിപ്പിച്ചതും വിവാദമായിരിക്കുകയാണ്. റിലീസ് പരുങ്ങലിലായതോടെ ചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച വിനോദ നികുതി കുറയ്ക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

mersaj

വിജയ് ചിത്രങ്ങളുടെ റിലീസിന് മുമ്പ് പലപ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങളുണ്ടാകാറുണ്ട്. തുപ്പാക്കിയുടെ റിലീസിന്റെ സമയത്ത് മതവികാരത്തെ വൃണപ്പെടുത്തുന്ന എന്ന ആരോപണവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അന്നും മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തലൈവ, കത്തി, പുലി എന്നീ ചിത്രങ്ങളുടെ സമയത്തും ഇത്തരം അനിശ്ചിത്വങ്ങള്‍ സംഭവിച്ചിരുന്നു.

ദീപാവലി ദിനത്തില്‍ ലോകവ്യാരകമായി മാസ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. 3300 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലേഷ്യയില്‍ മാത്രം 800 സെന്ററുകളിലാണ് മേര്‍സല്‍ റിലീസ് ചെയ്യുന്നത്. 350 തിയറ്ററുകളില്‍ ചിത്രം കേരളത്തിലും റിലീസിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X