»   » വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്, റെക്കോര്‍ഡ് തകര്‍ത്തു, ട്രോള്‍ സഹിക്കാന്‍ പറ്റില്ല!

വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്, റെക്കോര്‍ഡ് തകര്‍ത്തു, ട്രോള്‍ സഹിക്കാന്‍ പറ്റില്ല!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇളയദളപതി വിജയിയുടെ പുതിയ സിനിമയാണ് മേര്‍സല്‍. ചിത്രത്തില്‍ നിന്നും ഇന്നലെ പുറത്ത് വന്ന ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയിക്കൊപ്പം നിത്യ മേനോന്‍, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നത്.

പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! പറവയുടെ റിവ്യൂ വായിക്കാം..

സിനിമയുടെ സംവിധായകനായ ആറ്റ്‌ലിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വിട്ടത്, ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ അവ ഹിറ്റായി മാറിയിരിക്കുയാണ്. പലരും വിജയ് ചിത്രങ്ങളുടെ ആവര്‍ത്തനം എന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ വിജയ് ആരാധകര്‍ക്ക് ആവേശമായിരുന്നു.

മേര്‍സല്‍

ഇളയദളപതി വിജയ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് മേര്‍സല്‍. തെറി എന്ന സിനിമയ്ക്ക് ശേഷം വിജയിനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന മെര്‍സലില്‍ നിന്നും ഇന്നലെ വൈകുന്നേരമാണ് ട്രെയിലര്‍ പുറത്ത് വന്നത്.

സൂപ്പര്‍ ഹിറ്റ്

ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നിലവില്‍ തൊണ്ണൂറ് ലക്ഷം ആളുകളാണ് ട്രെയിലര്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്. മുമ്പ് അജിത് നായകനായി അഭിനയിച്ച വിവേകത്തിന്റെ ട്രെയിലറാണ് ഇതുപോലെ റെക്കോര്‍ഡ് മറികടന്നിരുന്നത്.

ആറ്റ്‌ലിയുടെ പിറന്നാള്‍

സിനിമയുടെ സംവിധായകനായ അറ്റലെയുടെ പിറന്നാള്‍ സെപ്റ്റംബര്‍ 21 ആയിരുന്നു. അതിനോടനുബന്ധിച്ചാണ് ഇന്നലെ സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്തിറക്കിയത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ചിത്രത്തില്‍ വിജയിക്കൊപ്പം നിത്യ മേനോന്‍, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, സത്യരാജ്, വടിവേലു, എന്നിവരും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹോളിവുഡ് ബന്ധം

ചിത്രത്തിന് സംഘടനം ഒരുക്കുന്നത് ഹോളിവുഡ് സിനിമകള്‍ക്ക് സംഘടനം ഒരുക്കുന്ന മൂന്ന ആക്ഷന്‍ കൊറിയോഗ്രാഫഴ്‌സാണ്. ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് സിനിമ ഒരുങ്ങുന്നത്.

ചുവന്ന നിറവും കാളയും


ചിത്രത്തില്‍ വിജയി കാളയുടെ അടുത്ത് നില്‍ക്കുന്ന ചിത്രത്തില്‍ ചുവന്ന നിറമുള്ള ഡ്രസാണ് ധരിച്ചിരിക്കുന്നത്. ഈ ചുവപ്പ് ഷര്‍ട്ട് എന്റെ മുന്നില്‍ ഇടുന്നത് തെറ്റല്ലേ ചേട്ടാ.. ഒട്ടും കണ്‍ട്രോള്‍ കിട്ടാത്തോണ്ടാ...


എങ്ങനെയുണ്ട് എന്റെ മേര്‍സല്‍ ടീസര്‍? ഇതിപ്പോ എന്താ ചേട്ടാ.. പാന്റിന് പകരം മുണ്ടുടുത്തു രക്ഷിക്കുന്നതോ??

ദിലീപ് ചെയ്തപ്പോ...

മുമ്പ് ദിലീപിന്റെ സിനിമയിലെ ഒരു രംഗം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിജയ് ചെയ്തപ്പോ ഹോ ഹോ! ദിലീപ് ചെയ്തപ്പോ ഹേ ഹേ!

പീസ്

നമുക്കെല്ലാവര്‍ക്കും കാണും ഒരു ചങ്ക് ഫ്രണ്ട്. എപ്പോ നോക്കിയാലും ഈ സാധനത്തിന് വേണ്ടി ചോദിച്ച് നടക്കുന്നവന്‍.

English summary
The teaser of Mersal released on September 21 evening and in less than 24 hours, the Vijay-starrer had crossed 9 million surpassing Ajith’s Vivegam record.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam