twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് വെറും തള്ളോ? മെര്‍സല്‍ കളക്ഷന്‍ മൂന്നിലൊന്നായി ഇടിഞ്ഞു...

    By Jince K Benny
    |

    ഭൈരവ എന്ന ചിത്രത്തിന് ശേഷം തിയറ്ററിലെത്തിയ വിജയ് ചിത്രമാണ് മെര്‍സല്‍. തിയറ്ററില്‍ എത്തുന്നതിന് മുമ്പേ ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും ഏറെയായിരുന്നു. തെരി എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു പ്രധാന സവിശേഷത.

    അവനെതിര്, പക്ഷെ അവന്റെ സിനിമ വേണം... ഒടുവില്‍ വന്‍ തുകയ്ക്ക് രാമലീലയെ സ്വന്തമാക്കിയ ചാനല്‍? അവനെതിര്, പക്ഷെ അവന്റെ സിനിമ വേണം... ഒടുവില്‍ വന്‍ തുകയ്ക്ക് രാമലീലയെ സ്വന്തമാക്കിയ ചാനല്‍?

    പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്... ആരാധകര്‍ക്കായി കാത്തുവച്ചിരിക്കുന്ന സമ്മാനം ഇതാ പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്... ആരാധകര്‍ക്കായി കാത്തുവച്ചിരിക്കുന്ന സമ്മാനം ഇതാ

    വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു മെര്‍സല്‍. ലോകവ്യാപകമായി 3300 തിയറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം ചിത്രം റിലീസ് ചെയ്തത് 290 തിയറ്ററുകളിലായിരുന്നു. കേരളത്തില്‍ ഏറ്റവും അധികം ഷോകളിച്ച ചിത്രങ്ങളുടെ പട്ടികയില്‍ വിവേകത്തിന് മൂന്നാം സ്ഥാനവും മെര്‍സല്‍ സ്വന്തമാക്കി.

    ആദ്യ ദിന കളക്ഷന്‍

    ആദ്യ ദിന കളക്ഷന്‍

    തിയറ്ററില്‍ വന്‍ തിരക്കായിരുന്ന മെര്‍സലിന്റെ ആദ്യ ദിനം. കേരളത്തിലെ എല്ലാ റിലീസിംഗ് സെന്ററുകളിലും ചിത്രം മികച്ച അഭിപ്രായങ്ങളും നേടി. ആദ്യ ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 6.11 കോടിയാണ് ചിത്രം നേടിയത്.

    രണ്ടാം ദിവസം

    രണ്ടാം ദിവസം

    ആദ്യ ദിനം ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലും പിന്നിലാക്കി ബാഹുബലിക്ക് തൊട്ട് പിന്നിലെത്തിയ മെര്‍സലിന് രണ്ടാം ദിനം അടി പതറി 2.2 കോടി മാത്രമാണ് രണ്ടാം ദിനം നേടിയത്. ആകെ 8.31 കോടി മാത്രം.

    പിന്നേം താഴോട്ട്

    പിന്നേം താഴോട്ട്

    മൂന്നാം ദിവസത്തെ കണക്ക് പുറത്ത് വരുമ്പോള്‍ രണ്ടാം ദിവസത്തേക്കള്‍ ചിത്രത്തിന്റെ കളക്ഷന്‍ പിന്നോട്ട് പോകുന്നതായാണ് റിപ്പോര്‍ട്ട്. 1.71 കോടിയാണ് മൂന്നാം ദിനം നേടിയത്. ആകെ മൂന്ന് ദിവസത്തെ കളക്ഷന്‍ 10.02 കോടിയും.

    എന്ത് പറ്റി കളക്ഷന്?

    എന്ത് പറ്റി കളക്ഷന്?

    ആദ്യ ദിനത്തേകള്‍ മൂന്നിലൊന്നായി കളക്ഷന്‍ ഇടിയുന്ന പ്രതിഭാസം അടുത്ത് കാലത്ത് ഒരു ചിത്രത്തിന് പ്രത്യേകിച്ച് ഒരു വിജയ് ചിത്രത്തിന് സംഭവിച്ചിട്ടില്ല. കളക്ഷനെ അത്രമാത്രം ബാധിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല.

    തിയറ്ററുകള്‍ കുറഞ്ഞില്ല

    തിയറ്ററുകള്‍ കുറഞ്ഞില്ല

    ഫാന്‍സ് ഷോകള്‍ കുറഞ്ഞെങ്കിലും മറ്റ് ഷോകളുടെ എണ്ണത്തിലോ തിയറ്ററുകളുടെ എണ്ണത്തിലൊ രണ്ടാം ദിവസം കുറവ് ഉണ്ടായിരുന്നില്ല. മറ്റ് മേജര്‍ റിലീസുകളൊന്നും ഈ സമയത്ത് ഇല്ലായിരുന്നു. എന്നിട്ടും കളക്ഷനില്‍ കാര്യമായ ഇടിവ് വന്നത് എങ്ങനെയെന്നത് അജ്ഞാതമാണ്.

    എല്ലാം തള്ളായിരുന്നോ

    എല്ലാം തള്ളായിരുന്നോ

    കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കാനായി നടത്തിയ നാടകമായിരുന്നോ ഇത് എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കാരണം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ എല്ലാ ചിത്രങ്ങളും മറ്റ് ദിനങ്ങളിലും അത് ആവര്‍ത്തിച്ചു.

    സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നില്‍

    സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നില്‍

    ആദ്യ ദിന കളക്ഷനില്‍ മോഹന്‍ലാലിന്റെ പുലിമുരുകനേയും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിനേയും മെര്‍സല്‍ പിന്നിലാക്കിയെങ്കിലും മൂന്ന് ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ക്ക് പിന്നിലാണ് ചിത്രത്തിന് സ്ഥാനം. മറ്റ് രണ്ട് ചിത്രങ്ങളും പന്ത്രണ്ട് കോടിയോളം കളക്ഷന്‍ നേടിയപ്പോള്‍ 10 കോടി പിന്നിടാനേ മെര്‍സലിന് സാധിച്ചിട്ടൊള്ളു.

    English summary
    Mersal three days Kerala gross collection report is out. It collects only 10.02 crores, but its first day collection was 6.11 crores.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X