twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മെര്‍സല്‍ വിജയമാക്കിയ എല്ലവര്‍ക്കും നന്ദി', വിവാദങ്ങള്‍ക്ക് ശേഷം പരസ്യ പ്രതികരണവുമായി വിജയ്...

    By Jince K Benny
    |

    കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് വിജയ് ചിത്രം മെര്‍സലിന് നേരെ ബിജെപി തമിഴ്‌നാട് സംസ്ഥാന നേതൃത്വം ഉയര്‍ത്തിക്കൊണ്ട് വന്ന വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. മെര്‍സലിന്റെ പ്രദര്‍ശനം തടയണം എന്ന ഉദ്ദേശത്തോടെയായിരുന്നു ബിജെപി വിവാദങ്ങളുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പരസ്യ പ്രചരണവുമായി എത്തിയിരിക്കു കയാണ് വിജയ്.

    വിജയ്-എആര്‍ മുരുകദോസ് ചിത്രത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം, ക്യാമറയ്ക്ക് മുന്നിലല്ല പിന്നില്‍!!! വിജയ്-എആര്‍ മുരുകദോസ് ചിത്രത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം, ക്യാമറയ്ക്ക് മുന്നിലല്ല പിന്നില്‍!!!

    പറവ പറക്കുന്നു അതിരുകളില്ലാതെ... താരങ്ങളില്ലാതെ ബോക്‌സ് ഓഫീസ് തരംഗമായി പറവ...പറവ പറക്കുന്നു അതിരുകളില്ലാതെ... താരങ്ങളില്ലാതെ ബോക്‌സ് ഓഫീസ് തരംഗമായി പറവ...

    mersal

    ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും അതിനെ പിന്തുണച്ചവര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് വിജയ് പറയുന്നു. സി ജോസഫ് വിജയ് എന്ന പേരിലുള്ള ലെറ്റര്‍ പാഡിലായിരുന്നു വിജയ് തന്റെ മറുപടി നല്‍കിയത്. മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ വിജയ് കഥാപാത്രം പറയുന്നതാന് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്.

    കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണം എന്ന ആവശ്യവുമായിട്ടായിരുന്നു ബിജെപി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ചലച്ചിത്ര പ്രവര്‍ത്തകരും മറ്റ് രാഷ്ട്രീയ നേതൃത്വങ്ങളും ചിത്രത്തിനും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ശക്തമായ പിന്തുണ നല്‍കി. ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച വിജയ്‌യുടെ ജാതി ഉയര്‍ത്തിക്കാട്ടി ബിജെപി രംഗത്ത് വന്നതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

    ഒക്ടോബര്‍ 17ന് ദീപാവലി റിലീസ് ആയിട്ടായിരുന്നു ലോകവ്യാപകമായി ചിത്രം 3300 തിയറ്ററുകളില്‍ റിലീസിന് എത്തിയത്. ബിജെപി വിവാദം ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണകരമായി. 200 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണ് ചിത്രം.

    English summary
    Vijay's official statement on the Mersal controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X