»   » വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഈ വര്‍ഷം തുടങ്ങുന്നത് തമിഴിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. തങ്കമകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാറിന്റെ ഈ വര്‍ഷത്തെ തുടക്കം.

ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് രാശി തമിഴില്‍ തന്നെയാണോ എന്നാണ് ഇപ്പോള്‍ സന്ദേഹം. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭരതന്റെ ചിത്രത്തിലും ഒരു മര്‍പ്രധാനമായ വേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

വിജയ് യാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അഴകിയ തമിഴ് മകന്റെ വിജയം ആവര്‍ത്തിയ്ക്കാനാണ് ഭരതനും വിജയ് യും വീണ്ടും കൈ കോര്‍ക്കുന്നതെന്നാണ് തമിഴകത്തെ വര്‍ത്തമാനം. വിജയ് 60 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്.

വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

വാര്‍ത്തകള്‍ സത്യമാണെങ്കില്‍, മമ്മൂട്ടി ചിത്രത്തില്‍ വിജയ് യുടെ വില്ലനായിട്ടാണ് എത്തുന്നത്. വില്ലനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയാണെന്നും അദ്ദേഹം അതിന് സമ്മിതിച്ചു എന്നുമാണ് കേള്‍ക്കുന്നത്. എന്നാല്‍ ഔദ്യോഗിക വിവരം ലഭ്യമല്ല.

വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

അമര കാവ്യം, ഇന്‍ട്ര് നേട്ര് നാളൈ എന്നീ ചിത്രങ്ങളിലൂടെ ഇതിനോടകം തമിഴ് സിനിമയില്‍ മിയ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ ചിത്രത്തില്‍ വിജയ് യുടെ അനുജത്തിയായി മിയ എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. വിജയ് ചിത്രങ്ങളില്‍ സഹോദരിമാര്‍ക്ക് എന്നും പ്രാധാന്യം നല്‍കാറുണ്ട് എന്നത് വസ്തുതയാണ്

വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

ഇപ്പോള്‍ തെറി എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. തെറി പൂര്‍ത്തിയായ ശേഷം അടുത്തതായി അഭിനയിക്കുന്നത് ഈ ഭരതന്‍ ചിത്രത്തിലാണെന്നാണ് വിവരം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും മറ്റും വൈകാതെ അറിയാം.

English summary
After wrapping up Theri, before the end of this month, Ilayathalapathy Vijay will start working on his next flick, being referred as 'Vijay 60'. To be directed by Bharathan of Azhagiya Tamil Magan fame, this film is touted as a musical thriller. The latest update pertaining to 'Vijay 60' has it that the team is trying its best to rope in Mammootty to play the role of the main antagonist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam