സൂര്യയുടെ വില്ലനായി മോഹന്‍ തിരിച്ചുവരുന്നു
സൂര്യയെ നായകനാക്കി വെങ്കട് പ്രഭു അടുത്തതായി സംവിധാനം ചെയ്യുന്ന പൂച്ചാണ്ടി എന്ന ചിത്രത്തിലൂടെ ആദ്യകാല നടന്‍ മോഹന്‍ തിരിച്ചു വരുന്നു. എണ്‍പതുകളില്‍ നായകനായി അഭിനയിച്ച മോഹന്‍ തിരിച്ചവരവില്‍ വില്ലന്റെ വേഷത്തിലാണെത്തുന്നത്.
മൗനരാഗം, പയനങ്ങള്‍ മുടിവതില്ലെ, നൂറാവ്ത നാള്‍ എന്നിവാണ് മോഹന്റെ എണ്‍പതുകളെ ഹിറ്റുകള്‍. വര്‍ഷങ്ങളായി മോഹന്‍ സിനിമയില്‍ നിന്ന് വിട്ടി നില്‍ക്കുകയായിരുന്നു. പൂച്ചാണ്ടിയുടെ കഥ അദ്ദേഹം കേട്ടെന്നും കഥാപാത്രത്തെ ഇഷ്ടപ്പെട്ടന്നും കാരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്നുമാണ് കേള്‍ക്കുന്നത്.

ആദവന് ശേഷം നയന്‍താരയും സൂര്യയും വീംണ്ടും ഒന്നിക്കുകയാണ് പൂച്ചാണ്ടിയിലൂടെ. എമി ജാക്‌സണാണ് മറ്റൊരു പ്രധാന നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ പൂച്ചാണ്ടി എന്നാല്‍ ഭൂതം എന്നാണ് അര്‍ത്ഥം. ചിത്രത്തില്‍ ഒരു ഭൂതമായാണ് സൂര്യ എത്തുന്നതെന്നും സൂചനയുണ്ട്.
വെങ്കട് പ്രഭുവൊരുക്കുന്ന സൂര്യച്ചിത്രം കോമഡി ത്രില്ലറായിരിക്കുമെന്നത് ആരാധകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. സൂര്യയില്‍ നിന്നും ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിയ്ക്കുന്ന ആരാധകരാണ് നിരാശയിലായിരിക്കുന്നത്. മാത്രമല്ല നേരത്തേ സൂര്യ അഭിനയിച്ച മായാവി എന്ന ചിത്രം വലിയ പരാജയമായിരുന്നുവെന്നതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


Click it and Unblock the Notifications











