തിയ്യേറ്ററുകളില്‍ പാലഭിഷേകം നടത്താന്‍ പറഞ്ഞ് ചിമ്പു! നടന് ഏട്ടിന്റെ പണികൊടുത്ത് പാല്‍ വ്യാപാരികള്‍

By Midhun Raj

സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസിന് വലിയ ആഘോഷങ്ങളാണ് ആരാധകര്‍ സംഘടിപ്പിക്കാറുളളത്. കേരളത്തിനേക്കാളും കൂടുതല്‍ തമിഴ്‌നാട്ടുകാരാണ് ആഘോഷങ്ങളില്‍ മുന്നില്‍ നില്‍ക്കാറുളളത്‌. റിലീസ് ദിവസം കട്ടൗട്ടുകള്‍ സ്ഥാപിച്ചും പാലഭിഷേകം നടത്തിയും ഇവര്‍ സൂപ്പര്‍താര സിനിമകളെ വരവേല്‍ക്കാറുണ്ട്. അടുത്തിടെ പൊങ്കല്‍ ആഘോഷസമയത്ത് എത്തിയ പേട്ടയ്ക്കും വിശ്വാസത്തിനും ഗംഭീര സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.

അടുത്തിടെ നടന്‍ ചിമ്പു തന്റെ പുതിയ സിനിമയുടെ റിലീസിന് കട്ടൗട്ടുകള്‍ സ്ഥാപിക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. നടന്റെ വന്താ രാജാവാതാന്‍ വരുവേന്റെ റിലീസ് ദിവസവമാണ് കട്ടൗട്ടുകള്‍ സ്ഥാപിക്കാനും പാലഭിഷേകം നടത്തുവാനുമായി സൂപ്പര്‍താരം ആവശ്യപ്പെട്ടത്. നടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരമൊരു ആഹ്വാനം നടത്തിയതിന് നടന് പണി കിട്ടിയിരിക്കുകയാണ് .

ചിമ്പുവിന്റെ വീഡിയോ

ചിമ്പുവിന്റെ വീഡിയോ

തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകര്‍ ഉളള താരങ്ങളിലൊരാളാണ് ചിമ്പു. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. മാസ് എന്റര്‍ടെയ്നറുകള്‍ കൂടുതലായി ചെയ്യാറുളള ചിമ്പുവിന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. ഇത്തവണ റിലീസ് ദിവസം വലിയ ആഘോഷങ്ങള്‍ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു ചിമ്പു സോഷ്യല്‍ മീഡിയയില്‍ ആദ്യം എത്തിയിരുന്നത്.

നടന്‍ ആവശ്യപ്പെട്ടത്

നടന്‍ ആവശ്യപ്പെട്ടത്

പാലഭിഷേകവും കട്ടൗട്ടും സ്ഥാപിക്കുന്ന പണം കൊണ്ട് മാതാപിതാക്കള്‍ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കൂവെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ആക്രമണം നേരിടേണ്ടി വന്നു. ഇതൊക്ക ചിമ്പുവിന്റ അടവാണെന്നും ആരാധകരില്ലാത്തതിനാല്‍ മാനം രക്ഷിക്കാന്‍ ചിമ്പു പറയുന്നതെന്നുമാണ് ട്രോളുകള്‍ ധാരാളമായി വന്നത്. അടുത്തിടെ സിനിമാരംഗത്തുനിന്നും ഉണ്ടായ വിവാദങ്ങളിലെല്ലാം നടന്റെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. അതിനാല്‍ ആരാധകര്‍ താരത്തെ കൈവിട്ടുവെന്ന തരത്തിലും പലരും അഭിപ്രായപ്പെട്ടു.

ചിമ്പുവിന്റെ പുതിയ വീഡിയോ

ചിമ്പുവിന്റെ പുതിയ വീഡിയോ

തുടര്‍ന്നാണ് താന്‍ ആദ്യം പറഞ്ഞതു പോലെ ചെയ്യരുതെന്നും നിങ്ങളുടെ ഇഷ്ടംപോലെ കൂറ്റന്‍ കട്ടൗട്ടുകളും പാലഭിഷേകവും നടത്തൂവെന്നും ചിമ്പു ആവശ്യപ്പെട്ടത്. ഇങ്ങനെ പറഞ്ഞുകൊണ്ട് പുതിയ വീഡിയോയുമായി ചിമ്പു സോഷ്യല്‍ മീഡിയയില്‍ എത്തി. "എന്റെ പുതിയ ചിത്രമായ വന്താ രാജാവാതാ വരുവേന് ഇതുവരെ വെയ്ക്കാത്ത അത്ര കട്ടൗട്ട്,ബാനര്‍ തുടങ്ങിയവ വെക്കണം.പാക്കറ്റില്‍ അല്ല അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം,വേറെ ലെവല്‍ ആഘോഷമായിരിക്കണം. എനിക്ക് രണ്ടും മൂന്നും ആരാധകരെങ്കിലും ഉണ്ടെന്ന് എല്ലാവരും അറിയട്ടെ". രണ്ടാമത്തെ വീഡിയോയില്‍ ചിമ്പു പറഞ്ഞ കാര്യങ്ങളാണ് ഇവ.

പാല്‍ വ്യാപാരികളുടെ പരാതി

പാല്‍ വ്യാപാരികളുടെ പരാതി

എന്നാലിപ്പോള്‍ പാലഭിഷേകം നടത്തണമെന്ന ആരാധകരോട് ആവശ്യപ്പെട്ടതിന് പണി കിട്ടിയിരിക്കുകയാണ് ചിമ്പുവിന്. പാലഭിഷേകം നടത്താന്‍ ആഹ്വാനം ചെയ്തതിന് നടനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വ്യാപാരികള്‍. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാല്‍ വ്യാപാരികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പാല്‍ വ്യാപാരികള്‍ പറഞ്ഞത്‌

പാല്‍ വ്യാപാരികള്‍ പറഞ്ഞത്‌

പുതിയ സിനിമയുടെ റിലീസ് ദിനം ആരാധകരോട് പാലഭിഷേകം നടത്താന്‍ ആവശ്യപ്പെട്ട ചിമ്പുവിന്റെ വീഡിയോ കണ്ടു. ഇതിനെതിരെയാണ് ഞങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. ചില സമയം കുട്ടികള്‍ക്കു പോലും പാല്‍ നല്‍കാന്‍ തികയുന്നില്ല. കാലങ്ങളായി പിന്‍തുടരുന്ന പാലഭിഷേകം നിര്‍ത്തണമെന്നാവശ്യപ്പെട്ട് 2015മുതല്‍ അധികൃതരെ സമീപിക്കുന്നതാണ്. ഇതുവരെ ഒരു നടനും അങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് വന്നിട്ടില്ല.ചിമ്പു മാത്രമാണ് അതു ചെയ്തത്.

ആളുകള്‍ക്കിടയില്‍ കലാപമുണ്ടാകും

ആളുകള്‍ക്കിടയില്‍ കലാപമുണ്ടാകും

ചിമ്പുവിന്റെ ആരാധകരും മറ്റുളള നടന്‍മാരുടെ ഫാന്‍സും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. ആളുകള്‍ക്കിടയില്‍ കലാപമുണ്ടാകും. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം ധാരാളമായി പാല്‍പാക്കറ്റുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ചിമ്പുവിനെ പോലെയുളള ആളുകള്‍ ഇങ്ങനെ പറയുമ്പോള്‍ പ്രശ്‌നം ഒന്നൂകൂടി വഷളാവുകയാണ് ചെയ്യുന്നത്. വ്യാപാരികള്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X