വിജയ് ചിത്രം കോപ്പി അടിച്ചു! ഓസ്‌കാര്‍ നേടിയ സിനിമയ്‌ക്കെതിരെ പരാതിയുമായി നിര്‍മാതാവ് രംഗത്ത്

ഓസ്‌കാര്‍ വേദിയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ഓസ്‌കാര്‍ സ്വന്തമാക്കിയ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പാരസൈറ്റ് കോപ്പിയടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. തമിഴില്‍ വിജയ് നായകനായി അഭിനയിച്ച് 1999 ല്‍ തിയറ്ററുകളിലേക്ക് എത്തിയ മിന്‍സാര കണ്ണ എന്ന ചിത്രവുമായി പാരസൈറ്റിന് സാമ്യമുണ്ടെന്നായിരുന്നു ആരോപണം. ഒപ്പം മിന്‍സാര കണ്ണയുടെ സംവിധായകനും അഭിനന്ദനങ്ങള്‍ കൊണ്ട് നിറഞ്ഞു.

മാധ്യമങ്ങളടക്കം വാര്‍ത്ത ആഘോഷിച്ചതോടെ മിന്‍സാര കണ്ണയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത കാര്യമാക്കി എത്തിയിരിക്കുകയാണ്. പാരസൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാര കേസ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാവ് പിഎല്‍ തേനപ്പന്‍.

 parasite-

അന്താരാഷ്ട്ര അഭിഭാഷകന്റെ സഹായത്തോടെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണ്. അവര്‍ എന്റെ സിനിമയുടെ ഇതിവൃത്തം എടുത്തു. നമ്മുടെ സിനിമകള്‍ അവരുടേതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തു എന്ന് കണ്ടെത്തിയാല്‍ അവര്‍ കേസ് കൊടുക്കും. ഞങ്ങളും അങ്ങനെ ചെയ്യുന്നതാണ് ശരി എന്ന് നിർമാതാവ് പറഞ്ഞതായി ദി ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

കെഎസ് രവി കുമാര്‍ സംവിധാനം ചെയ്ത മിന്‍സാര കണ്ണയില്‍ വിജയ്, രംഭ, ഖുശ്ബു, മോണിക, എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മികച്ച സംവിധയകന്‍, തിരക്കഥ, അന്യഭാഷ ചിത്രം, മികച്ച ചിത്രം എന്നിങ്ങനെ നാല് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയാണ് പാരസൈറ്റ് ജനശ്രദ്ധ നേടുന്നത്. പാരസൈറ്റ് ഈ നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു സാമ്യം ചൂണ്ടി കാണിച്ച് ആരാധകരും രംഗത്ത് എത്തുന്നത്.

Read more about: vijay oscar വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X