»   » രജനികാന്ത് ചിത്രം കാല കരികാലന്റെ സെറ്റില്‍ അപകടം!!! ഒരാള്‍ മരിച്ചു...

രജനികാന്ത് ചിത്രം കാല കരികാലന്റെ സെറ്റില്‍ അപകടം!!! ഒരാള്‍ മരിച്ചു...

By: karthi
Subscribe to Filmibeat Malayalam

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാല കരികാലന്‍. ചെന്നൈയില്‍ രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വൈദ്യുതാഘാതമേറ്റ് ജോലിക്കാരന്‍ മരിച്ചു. മൈക്കിള്‍ എന്ന വ്യക്തിയാണ് ഇളകി കിടന്ന ഇലക്ട്രിക് വയറില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. 

Kaala Karikalan

ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ മൈക്കിളിനെ സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെന്നൈ ഇവിപി സ്റ്റുഡിയോയില്‍ സെറ്റിട്ടായിരുന്നു ചിത്രീകരണം. അഞ്ച് കോടി രൂപ മുടക്കി നിര്‍മിച്ച സെറ്റായിരുന്നു. അപകടത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

തിരുനെല്‍വേലിയില്‍ നിന്നും മുംബൈയിലെത്തി അധോലോക നായകനായി തീരുന്നു കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ മാസ് ആക്ഷന്‍ ചിത്രം നിര്‍മിക്കുന്നത് ധനുഷ് ആണ്.

English summary
A worker, Michael, met with a fatal accident on the sets of Kaala Karikaalan, when he stepped on an electric wire. Even as his co-workers rushed the seriously injured Michael to the nearest hospital, he breathed his last there.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam