ആരും സ്നേഹിച്ച് പോകും മിയ
മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചേക്കേറുന്ന പല നടിമാര്‍ക്കും തമിഴ് സ്വന്തം തട്ടകമായി മാറുന്നതായാണ് കണ്ടിട്ടുള്ളത്. യുവനടി മിയയും തമിഴിന് പ്രിയപ്പെട്ട മലയാളി പെണ്‍കൊടിയാവുകയാണ്. തമിഴില്‍ തന്റെ മൂന്നാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് മിയ. പട്ടണത്തില്‍ നിന്നുള്ള വളരെ ക്യൂട്ടായ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് മിയ എത്തുന്നത്.
നവാഗതനായ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഒരുനാള്‍ കൂത്ത് എന്ന ചിത്രത്തിലാണ് മിയ അഭിനയിക്കുന്നത്. ഒരു ചെറിയ പട്ടണത്തിലെ ലക്ഷ്മി എന്ന് പേരുള്ള പെണ്‍കുട്ടിയായിട്ടാണ് മിയ എത്തുന്നത്. എല്ലാവരുടേയും ഇഷ്ടം വളരെ പെട്ടന്ന് പിടിച്ച് പറ്റുന്ന കഥാപാത്രമാണ് മിയയുടേത്. തിരുടാ പൊലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആട്ടക്കതി ദിനേഷാണ് ഒരുനാള്‍ കൂത്തിലെ നായകന്‍. റൊമാന്റിക് സോഷ്യല്‍ ഡ്രാമയാണ് ചിത്രം.

ചിത്രത്തിലെ കഥാപാത്രത്തെ തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് മിയ പറയുന്നു. ചെന്നൈ, ഡിണ്ടഗല്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്യുന്നത്. സൗന്ദര്യ മത്സരങ്ങളിലൂടെ ശ്രദ്ധേയയായ നിവേത പെതുരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആര്യയുടെ സഹോദരന്‍ സത്യയ്‌ക്കൊപ്പം അമരകാവ്യം എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു മിയയുടെ തമിഴ് അരങ്ങേറ്റും. തുടര്‍ന്ന രവികുമാറിന്റെ സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ഇന്‍ട്രു നേട്രു നാളൈ എന്ന ചിത്രത്തിലും മിയ അഭിനയിച്ചു.


Click it and Unblock the Notifications