»   » ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

Posted By:
Subscribe to Filmibeat Malayalam

വിക്രം പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന ചിത്രമാണ് ഇരുമുഖന്‍. നടന്റെ ഗെറ്റപ്പ് കൊണ്ട് തന്നെ ചിത്രം ഇതിനോടകം സ്വീകാര്യത നേടിക്കഴിഞ്ഞു. വളരെ രഹസ്യ സ്വഭാവത്തോടെ ചിത്രീകരിക്കുന്നത് കൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തെ സംബന്ധിച്ച് പുറത്ത് വിടുന്നില്ല.

ഷൂട്ടിങ് ലീക്കാകുന്നത് തമിഴകത്ത് ഇപ്പോള്‍ പതിവായതുകാരണം വലിയ മുന്‍കരുതലുകളാണ് അണിയറ പ്രവര്‍ത്തകര്‍ എടുത്തിരിയ്ക്കുന്നത്. വിക്രം പോലും സെറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് സംവിധായകന്റെ സമ്മതത്തോടെയാണത്രെ

ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

അരിമനമ്പി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി ശ്രദ്ധിക്കപ്പെട്ട ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

മലേഷ്യയില്‍ ഒരു സെറ്റ് ഒരുക്കിയത് 4 കോടി രൂപ ചെലവിട്ടിട്ടാണ്. സംഘട്ടന രംഗങ്ങള്‍ക്കൊക്കെ വളരെ പ്രധാന്യം നല്‍കുന്ന ചിത്രമാണ് ഇരുമുഖന്‍.

ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം ചിത്രീകരിച്ചത് ചെന്നൈയിലാണ്. കാശ്മീരിലും ബാങ്കോക്കിലുമാണ് ഇനി ചിത്രീകരിക്കാനുള്ളത്. മലേഷ്യയിലെ ഷൂട്ടിങും പൂര്‍ത്തിയായി.

ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

വിക്രമിനൊപ്പം നയന്‍താര ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇരുമുഖന്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നയന്‍ എത്തുന്നത്

ഇരുമുഖനില്‍ എന്താണിത്ര രഹസ്യം, വിക്രം പോലും മൊബൈല്‍ ഉപയോഗിക്കുന്നില്ല

മറ്റൊരു നായിക വേഷത്തെ ചെയ്യുന്നത് നിത്യ മേനോനാണ്. നിത്യയുടെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു.

English summary
Mobile phone restricted in Vikram's Iru Mugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam