മോദി ഒരു ദിവസം കൊണ്ട് എല്ലാവരെയും പിച്ചക്കാരാക്കിയെന്നു തമിഴ് നടന്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസം കൊണ്ട് എല്ലാവരെയും പിച്ചക്കാരാക്കിയെന്നു തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസം കൊണ്ട് എല്ലാവരെയും പിച്ചക്കാരാക്കിയെന്നു തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. 100 രൂപ നോട്ടിനു വേണ്ടി എല്ലാവരും പിച്ചക്കാരെപോലെ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണ് ചെയ്യുന്നത്. കളളപ്പണക്കാര്‍ക്ക് ഈ ഒരവസ്ഥയില്ലെന്നും അവര്‍ കോടികള്‍ ഡോളറായി സൂക്ഷിച്ചുവച്ചിട്ടുണ്ടാവുമെന്നും
നടന്‍ പറയുന്നു.
പെട്ടെന്നുള്ള മോദിയുടെ തീരുമാനം കാരണം സിനിമാ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. പുതിയ ചിത്രങ്ങള്‍ റിലീസാവുന്നില്ലെന്നുമാത്രമല്ല റിലീസായവയ്ക്ക് വളരെ കുറഞ്ഞ കളക്ഷനാണ് ലഭിക്കുന്നത്.

ക്യൂവില്‍ നിന്നപ്പോള്‍ നിന്നപ്പോള്‍ തനിക്കും കിട്ടി 2000 ത്തിന്റെ നോട്ടെന്നും സിനിമയിലൊക്കെ ഉപയോഗിക്കുന്ന ഡ്യുപ്ലിക്കേറ്റ് നോട്ടിന്റെ ലുക്കേ ഈ നോട്ടിനുള്ളൂവെന്നും മന്‍സൂര്‍ അലി ഖാന്‍ തുറന്നടിക്കുന്നു. പിച്ചക്കാര്‍ പോലും ഈ നോട്ട് വാങ്ങാന്‍ മടിക്കുമെന്നും നടന്‍ പറഞ്ഞു.


Click it and Unblock the Notifications