»   » കബാലിയെ കേരളത്തിലെത്തിക്കുന്നത് മോഹന്‍ലാല്‍, അതും വമ്പന്‍ തുക മുടക്കി

കബാലിയെ കേരളത്തിലെത്തിക്കുന്നത് മോഹന്‍ലാല്‍, അതും വമ്പന്‍ തുക മുടക്കി

Posted By: Sanviya
Subscribe to Filmibeat Malayalam

രജനികാന്ത് നായകനാകുന്ന കബാലിയുടെ കേരളത്തിലെ വിതരണ അവകാശം മോഹന്‍ലാല്‍ വാങ്ങിച്ചതായി റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് കബാലിയുടെ വിതരണവകാശം വാങ്ങിയെടുത്തത്. 8.5 കോടിയ്ക്കാണ് ചിത്രം മോഹന്‍ലാല്‍ വാങ്ങിയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്രയും വലിയ തുക മുടക്കി ഇത് ആദ്യമായാണ് ഒരു അന്യഭാഷാ ചിത്രത്തിനെ കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തില്‍ മാത്രമായി 150 തിയേറ്ററുകളിലായാണ് കബാലി പ്രദര്‍ശനത്തിനെത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലെ കബാലിയുടെ പ്രൊമോഷനു വേണ്ടി രജനികാന്ത് കേരളത്തില്‍ എത്തും.

kabali-mohanlal

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലി എന്ന കബലീശ്വരന്‍ അധോലോക നായകനാകുന്നതും പിന്നീട് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം. ബോളിവുഡ് നടി രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ജൂലൈ 15ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mohanlal Bags Kabali Kerala Distribution Rights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X