തമിഴില്‍ നിന്നും എത്തി മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനം! കാപ്പാന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് ടീം!
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ കാപ്പാന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമുണ്ട്. ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്‍. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ഹാപ്പി ബെര്‍ത്ത് ഡേ, കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ സാര്‍, കാപ്പാന്‍ ടീമിന്റെ ആശംസകള്‍ എന്നും പറഞ്ഞ് മോഹന്‍ലാലിന്റെ ലുക്ക് അടക്കമുള്ള പോസ്റ്ററാണ് കെവി ആനന്ദ് പുറത്തെത്തിച്ചത്. തമിഴ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.
പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. കാപ്പാനില്‍ നിന്നും പുറത്ത് വന്ന ടീസര്‍ തരംഗമായിരുന്നു.


Click it and Unblock the Notifications