മാധവനെ സങ്കടപ്പെടുത്തിയ മോഹന്‍ലാല്‍... സിനിമയിലേക്കുള്ള അവസരത്തിനും വിലങ്ങ് തടിയായി???

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഇരുവറില്‍ നായകനെ കണ്ടെത്താനായി മണിരത്‌നം നടത്തിയ ഓഡീഷനില്‍ മാധവനും പങ്കെടുത്തിരുന്നു.

By Karthi

മാഡി എന്ന് വിളിക്കുന്ന തമിഴകത്തിന്റെ സ്വന്തം മാധവന്‍ മലയാളികള്‍ക്കും പ്രിയപ്പെട്ട നടനാണ്. മണിരത്‌നം ചിത്രം അലൈപായുതെ, ലിംഗുസ്വാമി ചിത്രം റണ്‍ അങ്ങനെ പ്രേക്ഷകര്‍ ഇന്നും മറക്കാത്ത നിരവധി ചിത്രങ്ങളില്‍ നായകനായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ താരമാണ് മാധവന്‍. ഹിന്ദി ചിത്രത്തില്‍ ഒരു ബാര്‍ ഗായകന്റെ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള മാധവന്റെ അരങ്ങേറ്റം.

നടനായി തിരക്കഥാകൃത്തായി, ഇനി അടുത്ത ലക്ഷ്യം സംവിധാനം!!! നയം വ്യക്തമാക്കി താരപുത്രന്‍???

1996ല്‍ പുറത്തിറങ്ങിയ ഇസ് രാത് കി സുബഹ് നഹി എന്ന ആദ്യ ചിത്രത്തില്‍ അത്ര പ്രാധാന്യമുള്ള വേഷമായിരുന്നില്ല മാധവന്. 2000ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം അലൈ പായുതെ ആയിരുന്നു മാധവനെ ശ്രദ്ധേയനാക്കിയത്. എന്നാല്‍ ഇതിനു മുമ്പേ മാധവന് മറ്റൊരു മണിരത്‌നം ചിത്രത്തില്‍ നായകനാകാനുള്ള അവസരം നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെടുകയായിരുന്നു.

മാധവന്റെ തുടക്കം

മാധവന്റെ തുടക്കം

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഒരു പൗഡറിന്റെ പരസ്യത്തിലൂടെയായിരുന്നു മാധവന്റെ അഭിനയത്തിന്റെ തുടക്കം. പിന്നീട് ചാനല്‍ അവതാരകനായും പരസ്യ ചിത്രങ്ങളിലെ അഭിനേതാവായും മാധവന്‍ നിറഞ്ഞ് നിന്നു. ഇതിനിടെ മണിരത്‌നം ചിത്രത്തിനുള്ള ഓഡീഷനിലും പങ്കെടുത്തു. എന്നാല്‍ പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നത്തിന്റെ മറ്റൊരു ചിത്രത്തിലായിരുന്നു അവസരം കിട്ടിയത്.

മോഹന്‍ലാലും മാധവനും

മോഹന്‍ലാലും മാധവനും

ശരിക്കും മോഹന്‍ലാല്‍ മാധവന്റെ വഴിമുടക്കിയായിരുന്നു എന്ന് പറയാം. കാരണം മാധവന്‍ പങ്കെടുത്ത മണിരത്‌നം ചിത്രത്തിന്റെ ഓഡീഷനിലെ ആ കഥപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇരുവറിലെ തമിഴ് സെല്‍വം.

ഇരുവറിലെ നായകന്‍

ഇരുവറിലെ നായകന്‍

എംജിആറിന്റെ കഥ പറഞ്ഞ ഇരുവറില്‍ എംജിആറിനെ അവതരിപ്പിക്കുന്നത് നടനെ തിരഞ്ഞായിരുന്നു മണിരത്‌നം ഓഡീഷന്‍ നടത്തിയത്. തമിഴിലെ താരങ്ങളും മാധവനൊപ്പം ഓഡീഷനില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആരേയും മണിരത്‌നത്തിന് ബോധിച്ചില്ല.

മാധവന്റെ കണ്ണുകള്‍

മാധവന്റെ കണ്ണുകള്‍

എംജിആര്‍ ആകുന്നതിന് മാധവന് തടസമായി നിന്നത് മാധവന്റെ കണ്ണുകളായിരുന്നു. എംജിആറിന്റെ വ്യത്യസ്ത കാലഘട്ടങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നു. മാധവന്റെ കണ്ണുകളില്‍ ചെറുപ്പത്തിന്റെ തിളക്കം ഉള്ളതിനാല്‍ പ്രായമായ എംജിആറിനെ അവതരിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു.

മോഹന്‍ലാല്‍ എംജിആര്‍

മോഹന്‍ലാല്‍ എംജിആര്‍

എംജിആറിനായുള്ള മണിരത്‌നത്തിന്റെ അന്വേഷണം ഒടുവില്‍ എത്തി നിന്നത് മോഹന്‍ലാലില്‍ ആയിരുന്നു. എംജിആറായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. മികച്ച തമിഴ് നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും മോഹന്‍ലാല്‍ കരസ്ഥമാക്കി. ചിത്രത്തിലെ കരുണാനിധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രകാശ് രാജായിരുന്നു.

മറക്കില്ല മാധവന്‍

മറക്കില്ല മാധവന്‍

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ തമിഴ് ശെല്‍ത്തെ മോഹന്‍ലാലോ അദ്ദേഹത്തിന്റെ ആരാധകരോ മറന്നാലും മാധവന് മറക്കാന്‍ സാധിക്കില്ല. മാധവന്റെ ആദ്യ ചിത്രമാകുമായിരുന്ന ഇരുവര്‍ പക്ഷെ മോഹന്‍ലാലിനായിരുന്നു അവസരമായത്.

വീണ്ടും മണിരത്‌നം

വീണ്ടും മണിരത്‌നം

ഇരുവറില്‍ നഷ്ടമായ അവസരം മാധവന് അലൈപായുതേയിലൂടെ ലഭിച്ചു. നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഈ അവസരം മാധവനെ തേടിയെത്തയത്. ശാലിനി നായികയായി എത്തിയ ചിത്ര പ്രണയകഥയായിരുന്നു പറഞ്ഞത്. മാധവന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X