ട്വന്റി20 തമിഴിലേയ്ക്ക് ഒപ്പം മോഹന്‍ലാലും ?

By Lakshmi

മലയാളത്തിലെ സൂപ്പര്‍താരങ്ങളുള്‍പ്പെടെ എല്ലാ താരങ്ങളെയും ഒരേ ചിത്രത്തില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ച ചിത്രമായിരുന്നു ട്വിന്റി20. ജോഷി സംവിധാനം ചെയ്ത് ദിലീപ് നിര്‍മ്മിച്ച ഈ ചിത്രം അക്കാലത്ത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും ഭേദിച്ചിരുന്നു. ഇനിയെന്നാണ് ഇത്തരത്തില്‍ മലയാളത്തിലൊരു ചിത്രമിറങ്ങുകയെന്നുള്ള ചോദ്യം ഏറെനാളായി ഉയരുന്നു. ട്വിന്റി20യ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ ദിലീപ് ശ്രമം നടത്തുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ എത്രത്തോളം നടക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ ഇപ്പോള്‍ തമിഴകത്ത് ഒരു ട്വിന്റി20 ഒരുങ്ങാന്‍ പോവുകയാണെന്നാണ് കേള്‍ക്കുന്നത്. മലയാളത്തിന്റെ സ്വന്തം ട്വന്റി20റീമേക്ക് ചെയ്യാനാണത്രേ തമിഴില്‍ ശ്രമങ്ങല്‍ നടക്കുന്നത്. തമിഴകത്തെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും അണിനിരക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Mohanlal In Twenty 20


റിപ്പോര്‍ട്ടുകളനുസരിച്ച് ട്വന്റി20യുടെ തമിഴ് റീമേക്കില്‍ വിജയ്, അജിത്ത്, ധനുഷ്, സൂര്യ, ചിമ്പു എന്നിവരെല്ലാം ഉണ്ടാകും. കൂടാതെ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലും ഈ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. കേള്‍ക്കുന്നകാര്യങ്ങള്‍ സത്യമാണെങ്കില്‍ തമിഴ് പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു വിരുന്നുതന്നെയായിരിക്കും ഈ ചിത്രം. ഇതുവരെ ഒന്നിച്ചഭിനയിക്കാത്ത സൂപ്പര്‍താരങ്ങളെല്ലാവരും ഒന്നിച്ചൊരു പടത്തിലഭിനയിക്കുകയെന്നത് ചില്ലറ കാര്യമല്ലല്ലോ.

മോഹന്‍ലാലിന്റേത് ചിത്രത്തിന്റെ ഒരു പ്രധാന വേഷമായിരിക്കുമെന്നാണ് സൂചന. മലയാളത്തില്‍ അവതരിപ്പിച്ച ദേവരാജ പ്രതാപവര്‍മ്മയെന്ന അതേ കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ തമിഴിലും അവതരിപ്പിക്കുകയെന്നറിയുന്നു. സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ ഹസ്സനും ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും സൂചനയുണ്ട്.

ചിത്രത്തിലെ നായികമാര്‍, മറ്റ് കഥാപാത്രങ്ങള്‍ എന്നീകാര്യങ്ങളെല്ലാം നിര്‍ണയിച്ച് വരുന്നതേയുള്ളു. തമിഴകത്തെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X