ലാല്‍ സാറിനെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു: വിജയ്

By Lakshmi

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് തമിഴകത്തിന്റെ ഇളയദളപതി വിജയ്. ജില്ലയുടെ ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് മോഹന്‍ലാല്‍ എന്ന വൈവിധ്യങ്ങളേറെയുള്ള വ്യക്തിയെ താന്‍ അടുത്തറിഞ്ഞ അനുഭവത്തെക്കുറിച്ച് വിജയ് പറഞ്ഞത്.

ലാല്‍സാര്‍ നല്ലൊരു തമാശക്കാരനായണ്. അതേസമയം അദ്ദേഹം പറയുന്ന ചില കാര്യങ്ങള്‍ എന്നെ ശരിയ്ക്കും ചിന്തിപ്പിക്കാന്‍ പോന്നവയായിരുന്നു. ജില്ലയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ എളിമയും മറ്റും കണ്ട് ഞാന്‍ താങ്കളാണോ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന് ചോദിച്ചുപോയിട്ടുണ്ട്. അദ്ദേഹം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന പരിഗണനയും ഏവരോടും കാണിക്കുന്ന വിനയവും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്-വിജയ് പറയുന്നു.

പൊതുവേ സെറ്റുകളിലെല്ലാം നിശബ്ദനായി ഇരിക്കുന്നയാളാണ് ഞാന്‍. പക്ഷേ ജില്ലയുടെ സെറ്റില്‍ വച്ച് ലാല്‍ സാറിനോട് സംസാരിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഞാന്‍ വലിയ വായാടിയായതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്. എത്രയെത്രയോ ചിത്രങ്ങളില്‍ അസൂയയുണ്ടാക്കുന്നത്രയും വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്ത നടനാണ് അദ്ദേഹം. ഇന്നും എന്നും എന്റെ ആരാധ്യ പുരുഷനാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നത് വളരെ കാലമായുള്ള മോഹമാണ്. ജില്ലയിലൂടെ അത് സഫലീകരിക്കപ്പെട്ടിരിക്കുകയാണ്- താരം പറയുന്നു.

Vijay-Mohanlal

പാചകത്തിലും ലാല്‍സാര്‍ മിടുക്കനാണ്, സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ സ്വയം പാകംചെയ്ത ഭക്ഷണമാണ് അദ്ദേഹം എനിയ്ക്ക് തന്നത്. അതിന്റെ സ്വാദ് ഇപ്പോഴും നാവില്‍ നിന്നും മാഞ്ഞിട്ടില്ല. ഇത്രയും വലിയൊരു പ്രതിഭ പാകംചെയ്ത ഭക്ഷണം കഴിച്ചപ്പോള്‍ എനിയ്ക്ക് അഭിമാനം തോന്നി-തമിഴകത്തിന്റെ യുവസൂപ്പര്‍താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X