മോഹൻലാൽ തമിഴിലെത്തുമ്പോൾ രജനി സെൽവി!! മ‍ഞ്ജുവിന് പകരം വീണ്ടും ജ്യോതിക

തമിഴിൽ സ്റ്റൈൽ മന്നൻ രജനിയുടെ ആരാധികയുടെ കഥയാണ് പറയുന്നത്.

മഞ്ജുവാര്യർ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തിയ ചിത്രമായിരുന്നു മോഹൻലാൽ. വിഷു ദിന റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. കേരളക്കരയാകെ ഇളക്കി മറിയ്ക്കാൻ മഞ്ജുവിനും കൂട്ടർക്കും കഴിഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ മോഹൽലാലിന്റെ തമിഴ് പതിപ്പ് പുറത്തു വരുന്നു. മലയാളത്തിൽ മോഹൻലാൽ ആരാധികയും കഥയാണ് പറഞ്ഞതെങ്കിൽ തമിഴിൽ സ്റ്റൈൽ മന്നൻ രജനിയുടെ ആരാധികയുടെ കഥയാണ് പറയുന്നത്.

manju-joythika

തമിഴിൽ മഞ്ജുവിന് പകരക്കാരിയായി എത്തുന്നത് ജ്യോതികയാണ്. ഇതു രണ്ടാം തവണയാണ് മ‍ഞ്ജുവിന്റെ കഥാപാത്രവുംമായി ജ്യോതിക എത്തുന്നത്. മോഹൻലാലിനു പകരം രജനി സെൽവി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാടാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ സജീദ് യാദിയ തന്നെയാണോ മോഹൻലാലിന്റെ തമിഴ് പതിപ്പും സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമായിട്ടില്ല.

തിരക്കഥകൃത്ത് സുനീഷ് വരനാടാണ് മോഹൻലാലിന്റെ തമിഴ് പതിപ്പിനെ കുറിച്ചുള്ള വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.മോഹൻലാൽ'തമിഴിലേയ്ക്ക് എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം 'മോഹൻലാൽ' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.രജനി സെൽവി'എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ 'ഹൗ ഓൾഡ് ആർ യൂ' തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു. എന്ന് കുറിച്ചു കൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X