മോഹന്‍ലാല്‍ സൂര്യ ചിത്രത്തില്‍ ഏഴ് എന്ന നമ്പറില്‍ കൗതുകം കണ്ടെത്തി സോഷ്യല്‍ മീഡിയ!
ജൂണ്‍ 24 മുതല്‍ ഏഷ്യാനെറ്റില്‍ ബിഗ് ബോസുമായി വരാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. രഞ്ജിത്തിന്റെ സംവിധാനത്തിലെത്തുന്ന ഡ്രാമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ജൂലൈയില്‍ നീരാളിയും റിലീസിനെത്തുകയാണ്. ഇനി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ്.
സൂര്യയുടെ 37 സിനിമ ആയതിനാല്‍ സൂര്യ 37 എന്ന് താല്‍കാലികമായിട്ടൊരു പേരാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വി്ട്ടിട്ടില്ലെങ്കിലും ആരാധകര്‍ ചിലത് കണ്ടെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ഒരു രസകരമായ കാര്യമാണ്.

സൂര്യയുടെ സിനിമ
അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്. ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് സൂര്യ 37 എന്ന സിനിമയും നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന മറ്റൊരു കിടിലന്‍ സിനിമയായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല കേന്ദ്രകഥാപാത്രങ്ങളായി മോഹന്‍ലാലും സൂര്യയും തകര്‍ത്തഭിനയിക്കുമെന്ന കാര്യത്തിലും സംശയമില്ല.

നെഗറ്റീവ് റോള്‍
ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന തരത്തില്‍ മുന്‍പേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ നെഗറ്റീവ് ടച്ചുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന്് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. നായക വേഷത്തില്‍ സൂര്യ ഒരു ആര്‍മി ഏജന്റായിട്ടും എത്തുന്നതായിട്ടാണ് സൂചന. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇതിനെ കുറിച്ചൊരു വിശദീകരണം നല്‍കുന്നതും കാത്തിരിക്കുകയാണ് രണ്ട് സംസ്ഥാനങ്ങളിലെ ആരാധകര്‍.

ബിഗ് ബജറ്റ് ചിത്രം
പ്രമുഖ താരങ്ങളെയെല്ലാം മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ബജറ്റിനെ സംബന്ധിച്ചുള്ള നിര്‍ണായകമായ സൂചന സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മുതല്‍ മുടക്ക് 100 കോടി ആണൊണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം അല്ലു അര്‍ജുന്റെ അനിയന്‍ അല്ലു സീരിഷ്, സയേഷ എന്നിവരും ചിത്രത്തിലുണ്ടാവും. ബാക്കി കാസ്റ്റിംഗ് വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ഏഴിലെ കൗതുകം..
സിനിമയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ രസകരമായൊരു കാര്യം കൂടിയുണ്ട്. അതും ഏഴ് എന്ന നമ്പറുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മോഹന്‍ലാല്‍ അഭിനയിക്കുന്ന മൂന്നൂറ്റി മുപ്പത്തിയേഴാമത്തെ സിനിമ, സൂര്യയുടെ മുപ്പത്തിയേഴാമത്തെ സിനിമ, അല്ലു സിരിഷിന്റെ ഏഴാമത്തെ സിനിമ എന്നിവയാണ് ആ പ്രത്യേകത. ആരാധകരാണ് സോഷ്യല്‍ മീഡിയ വഴി ഇത്രയും കൗതുകമുള്ള കാര്യം കണ്ട് പിടിച്ചിരിക്കുന്നത്. ജൂണില്‍ ലണ്ടനില്‍ നിന്നും ചിത്രീകരണം നടക്കുമെന്ന് പറഞ്ഞ ചിത്രത്തിന് തിരുവനന്തപുരം, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, എന്നിവിടങ്ങളിലും ലൊക്കേഷനുണ്ട്.


Click it and Unblock the Notifications











