ധനുഷും മഞ്ജുവും ഒന്നിക്കുന്ന അസുരന്‍ കേരളത്തില്‍ എത്തിക്കുന്നത് മോഹന്‍ലാല്‍
തമിഴ് സൂപ്പര്‍ താരം ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഒക്ടോബര്‍ നാലിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വടചെന്നൈയ്ക്ക് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുളള മാക്സ് ലാബാണ് സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ മലയാളം പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. കലൈപുലി എസ് താണുവാണ് ധനുഷ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോബി ബാബു, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് ധനുഷ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
വേക്കൈ എന്ന പൂമണിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. രാജദേവന്‍, കാളി എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ഭാര്യ തങ്കമായി മഞ്ജു വാര്യരും എത്തുന്നു. ധനുഷും മഞ്ജു വാര്യരും ഒന്നിച്ച ആദ്യ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications