»   » മോഹന്‍ലാലിന്റെ ചരിത്ര വിജയം, പുലിമുരുകന്‍ തമിഴ് പതിപ്പിന് പേരിട്ടു!

മോഹന്‍ലാലിന്റെ ചരിത്ര വിജയം, പുലിമുരുകന്‍ തമിഴ് പതിപ്പിന് പേരിട്ടു!

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാള സിനിമയുടെ ചരിത്ര വിജയമായ പുലിമുരുകന്‍ വിദേശ തിയേറ്ററുകളിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തെലുങ്കില്‍ മന്യം പുലി എന്ന പേരില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. ജനതാ ഗാരേജിന് ശേഷം തെലുങ്ക് തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു. ഇപ്പോള്‍ ചൈന, വിയറ്റ്‌നാം എന്നിവടങ്ങളില്‍ പുലിമുരുകന്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ച സമയത്ത് തന്നെ ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളിലും റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. പല കാരണങ്ങളാലും ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടു. എന്നാല്‍ അധികം വൈകാതെ തന്നെ പുലിമുരുകന്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ എത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുലിമുരുകന്‍ എന്ന പേരില്‍ തന്നെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.


പ്രത്യേകത

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന് വേണ്ടി ഡബ് ചെയ്യുന്നതെന്നാണ് അറിയുന്നത്. നേരത്തെ പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലിയ്ക്ക് വേണ്ടിയ്ക്കും വേണ്ടിയും മോഹന്‍ലാലായിരുന്നു ഡബ് ചെയ്തിരുന്നത്.


റിലീസ് ഡേറ്റ്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുലിമുരുകന്‍ തമിഴ് വേര്‍ഷന്റെ റിലീസ് ഡേറ്റ് ഉടന്‍ തീരുമാനിക്കും.


ചരിത്ര വിജയം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ 130 കോടി വരെ ബോക്‌സോഫീസില്‍ നേടി. മലയാള സിനിമയില്‍ ആദ്യമായി 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.


ആക്ഷന്‍ ത്രില്ലറും കഥാപാത്രങ്ങളും

ആക്ഷന്‍ ത്രില്ലറായ പുലിമുരുകന്റെ തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണയാണ്. ജഗപതി ബാബു, കമാലിനി മുഖര്‍ജി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


നിര്‍മ്മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്.


English summary
Mohanlal's Pulimurugan: Tamil Version Gets The Same Title!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam