വിവാഹ വാര്‍ഷിക ദിനത്തില്‍ നടിപ്പിന്‍ നായകന് സര്‍പ്രൈസ് നല്‍കി കംപ്ലീറ്റ് ആക്ടര്‍! കാണൂ
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും നടിപ്പിന്‍ നായകന്‍ സൂര്യയും ഒന്നിക്കുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇളയദളപതി വിജയ് നായകനായ ജില്ല എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍ ഒടുവിലായി തമിഴില്‍ അഭിനയിച്ചിരുന്നത്.സൂര്യ 37 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. അല്ലു അര്‍ജുന്റെ സഹോദരന്‍ സിരിഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നടന്‍ നേരത്തെ പിന്മാറിയിരുന്നു.സൂര്യ 37ന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. സിനിമയുടെ ചെന്നെെ ഷെഡ്യൂള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മോഹന്‍ലാല്‍ സൂര്യയ്‌ക്ക് നല്‍കിയ സര്‍പ്രൈസ് വൈറലായിരിക്കുകയാണ്.

മോഹന്‍ലാലും സൂര്യയും
ലാലേട്ടനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എല്ലാതരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു മാസ് എന്റര്‍ടെയിനര്‍ സിനിമ ആയിരിക്കുമെന്നാണ് അറിയുന്നത്. കമല്‍ഹാസന്‍, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ലാലേട്ടന്‍ സൂര്യയ്‌ക്കൊപ്പമെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥീരീകരണമൊന്നും ഉണ്ടായിരുന്നില്ല. ലണ്ടനിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നത്. തമിഴില്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ നിര്‍മ്മിച്ച ലൈക്ക പ്രൊഡക്ഷന്‍സും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വില്ലനായി ആര്യ
തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്, കരുത്തുറ്റൊരു വില്ലന്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. സൂര്യയുടെ വില്ലനായി ആദ്യമായാണ് ആര്യ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. സൂര്യ 37ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നേരത്തെ ആര്യ ജോയിന്‍ ചെയ്തിരുന്നു. സൂര്യയുമൊത്തുളള ചിത്രത്തിനു പുറമെ തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍ ആര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കെവി ആനന്ദിന്റെ സിനിമ
ചായാഗ്രാഹകനായും സംവിധായകനായും ശ്രദ്ധ നേടിയിട്ടുളള കെവി ആനന്ദാണ് സൂര്യയുടെ പുതിയ ചിത്രവുമായി എത്തുന്നത്. സൂര്യയുടെ മുന്‍ചിത്രങ്ങളായ മാട്രാന്‍,അയന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിരുന്നത് കെവി ആനന്ദായിരുന്നു. സൂര്യയ്‌ക്കൊപ്പം ഒന്നിച്ച കെവി ആനന്ദിന്റെ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ഒരു ചിത്രവുമായിട്ടാണ് കെവി ആനന്ദ് എത്തുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
സൂര്യ 37ന്റെ ഷൂട്ടിംഗ് നിലവില് ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ താരസുന്ദരി സയേഷയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നൂറ് കോടി ബഡ്ജറ്റിലാണ് സൂര്യ- മോഹന്‍ലാല്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. സൂര്യയും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്

സൂര്യയ്ക്ക് സര്‍പ്രൈസ് നല്‍കി മോഹന്‍ലാല്‍
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സൂര്യയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സര്‍പ്രൈസ് വെെറലായിരിക്കുകയാണ്. സൂര്യയുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ സര്‍പ്രൈസ് വിരുന്നൊരുക്കിയാണ് മോഹന്‍ലാല്‍ ഞെട്ടിച്ചത്. സൂര്യയുടെയും ജ്യോതികയുടെയും പന്ത്രണ്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് മോഹന്‍ലാല്‍ വിരുന്ന് നല്‍കിയത്. ചെന്നെെയിലെ ലീലാ പാലസ് ഹോട്ടലിലാണ് മോഹന്‍ലാല്‍ പാര്‍ട്ടി ഒരുക്കിയിരുന്നത്.
കാണൂ
കാണൂ


Click it and Unblock the Notifications











