മോഹന്‍ലാല്‍ ഇത്രയും സിംപിളാണോ? പിന്നില്‍ നിന്ന സൂര്യയെ മുന്നിലെത്തിച്ച് താരരാജാവ്,കൈയടിച്ച് ആരാധകര്‍
താരരാജാവ് മോഹന്‍ലാലിനോടുള്ള ആരാധന പല പ്രമുഖ താരങ്ങളും തെളിയിച്ചുണ്ട്. അക്കാര്യത്തില്‍ നടന്‍ പൃഥ്വിരാജും തമിഴ് നടന്‍ സൂര്യയുമെല്ലാം ഒറ്റക്കെട്ടാണ്. നേരത്തെ എയര്‍പോര്‍ട്ടില്‍ നിന്നും മുന്നില്‍ നടന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ വരുന്നത് കണ്ട് പിന്നോട്ട് മാറി നിന്ന് വഴി കൊടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മോഹന്‍ലാലിനോടുള്ള പൃഥ്വിരാജിന്റെ ബഹുമാനം ആണിതെന്നാണ് ആരാധകര്‍ പറഞ്ഞത്.
ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നുമുള്ള അത്തരമൊരു വീഡിയോ ആണ് വന്നിരിക്കുന്നത്. ഇതില്‍ ശ്രദ്ധേയം നടന്‍ മോഹന്‍ലാലാണ്. സൂര്യയും മോഹന്‍ലാലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാപ്പാന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ കാര്യത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
മോഹന്‍ലാല്‍, രജനികാന്ത്, സൂര്യ എന്നിങ്ങനെ സൂപ്പര്‍ താരങ്ങളെല്ലാവരും ഒത്ത് ചേര്‍ന്ന വേദിയില്‍ നിന്നുമായിരുന്നു കാപ്പാന്‍ മൂവിയുടെ ഓഡിയോ ലോഞ്ച് നടന്നത്. ശങ്കറും രജനികാന്തുമായിരുന്നു ഓഡിയോ ലോഞ്ചിനെത്തിയ അതിഥികള്‍. ചിത്രത്തില്‍ നായകന്‍ സൂര്യ ആണെങ്കിലും ചടങ്ങിനിടെ പിന്നിലേക്ക് നിന്ന് സൂര്യയെ മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും മോഹന്‍ലാല്‍ ശ്രദ്ധിച്ചു. പിറകില്‍ നിന്ന സൂര്യയെ മുന്നോട്ട് വലിച്ച് നിര്‍ത്തി സ്വയം പിറകിലേക്ക് മാറി നിന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ അഭിനന്ദന പെരുമഴയാണ് വരുന്നത്. ഇന്ത്യയിലെ ഏറ്റവും നാച്ചുറലായ ആക്ടര്‍ മോഹന്‍ലാല്‍ ആണെന്നാണ് ചടങ്ങിനിടെ മോഹന്‍ലാലിനെ കുറിച്ച് രജനികാന്ത് പറഞ്ഞത്. കാപ്പാനിലെ മോഹന്‍ലാലിന്റെ സാന്നിധ്യം ചിത്രത്തിന് അനുഗ്രഹമായിരിക്കുമെന്നും രജനികാന്ത് പറയുന്നു. സൂര്യയുടെ സഹോദരന്‍ കാര്‍ത്തി അടക്കം നിരവധി പേര്‍ക്ക് പറയാനുള്ളതും മോഹന്‍ലാലിനെ കുറിച്ചായിരുന്നു. ഇതോടെ കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങിയത് മോഹന്‍ലാല്‍ ആണെന്ന് പറയാം.

സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡ് ആയിട്ടാണ് സൂര്യ എത്തുന്നത്. ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്യ വില്ലനായിട്ടാണ് അഭിനയിക്കുന്നതെന്ന സൂചനയുമുണ്ട്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് കാപ്പാന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തും. റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തില്‍ സൂര്യയെ ഒന്നിലധികം ഗെറ്റപ്പുകളില്‍ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്. സൂര്യ ഇരട്ട കഥാപാത്രത്തിലാണോ എത്തുന്നതെന്ന സംശയവും പ്രചരിച്ചിരുന്നു.
Recommended Video

എന്തായാലും കാപ്പാനും കേരളത്തില്‍ ആവേശമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. മോഹന്‍ലാലിന്റെ സാന്നിധ്യം കൂടി ഉള്ളതിനാല്‍ കേരളത്തില്‍ വലിയ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സ്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി ചിത്രീകരണം. റിലീസിനോടനുബന്ധിച്ച് പ്രമോഷന്‍ ആരംഭിക്കുന്നതോടെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications