»   » വില്ലനെ എഴുതിത്തള്ളാന്‍ വരട്ടെ, മലയാളികള്‍ക്ക് വേണ്ടെങ്കിലും സ്വീകരിക്കാന്‍ ആളുകള്‍ വേറെയുണ്ട്!!

വില്ലനെ എഴുതിത്തള്ളാന്‍ വരട്ടെ, മലയാളികള്‍ക്ക് വേണ്ടെങ്കിലും സ്വീകരിക്കാന്‍ ആളുകള്‍ വേറെയുണ്ട്!!

Posted By:
Subscribe to Filmibeat Malayalam

ഒക്ടോബര്‍ 27 നായിരുന്നു മോഹന്‍ലാലിന്റെ വില്ലന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ബിഗ് റിലീസ് സിനിമയായി എത്തിയ വില്ലന്‍ ആദ്യ ദിവസം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. എന്നാല്‍ പൊതുവേ സിനിമയെ കുറിച്ച് പൊതുവായി നല്ല അഭിപ്രായമായിരുന്നില്ല ലഭിച്ചിരുന്നത്.

കരീഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു! വരന്‍ ആ കാമുകന്‍ തന്നെയാണ്!!!

മോഹന്‍ലാല്‍, വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വിദേശത്തും പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല സിനിമ മികച്ച പ്രകടനം കാഴ്ചവെച്ച് മറ്റൊരു റെക്കോര്‍ഡ് കൂടി നേടാനൊരുങ്ങുകയാണ്. ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷൻ നേടി പ്രദര്‍ശനം തുടരുന്ന സിനിമ തമിഴ്നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായി മറ്റൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തമിഴ്‌നാട്ടിലെ മികച്ച തുടക്കം

ഒരേ സമയം മലയാളത്തിലും തമിഴിലുമായിട്ടായിരുന്നു വില്ലന്‍ നിര്‍മ്മിച്ചിരുന്നത്. തമിഴ്‌നാട്ടിലും മികച്ച തുടക്കമായിരുന്നു വില്ലന് കിട്ടിയിരുന്നത്. ആദ്യദിനം തന്നെ 27 ലക്ഷമാണ് തമിഴ്‌നാട്ടില്‍ നിന്നും കിട്ടിയിരുന്നത്.

മറ്റ് ഭാഷകളിലേക്കും


ഹിന്ദി ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നതിന് വേണ്ടി കോടികള്‍ വാങ്ങിയതും മറ്റൊരു ചരിത്രമായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, എന്നിവയ്ക്ക് ശേഷം തെലുങ്കില്‍ കൂടി റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. തെലുങ്കില്‍ മോഹന്‍ലാലിന് വലിയ ആരാധകരുണ്ട്.

പുതിയൊരു റെക്കോര്‍ഡ്

തമിഴ്‌നാട്ടില്‍ നിന്നും രാമലീല 63 ലക്ഷത്തിന് മുകളില്‍ നേടിയിരിക്കുകയാണ്. തമിഴില്‍ നിന്നും മികച്ച കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയിലാണ് രാമലീല എത്തിയിരിക്കുന്നത്. പിന്നാലെ വന്ന വില്ലന്‍ അത് മറികടക്കുമോ എന്നതാണ് ഇനി കാണാനുള്ളത്.

വിദേശത്ത് നിന്നും മികച്ച കളക്ഷന്‍

ഒക്ടോബര്‍ 27 നാണ് കേരളത്തില്‍ റിലീസ് ചെയ്തിരുന്നതെങ്കിലും പിന്നാലെ തന്നെ സിനിമ വിദേശത്തും റിലീസിനെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ യുഎസില്‍ നിന്നും പതിനേഴ് ലക്ഷമായിരുന്നു സിനിമ നേടിയിരുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

റിലീസ് ദിനത്തില്‍ തന്നെ വില്ലന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും എത്തിയിരുന്നു. തുടര്‍ന്ന് അവിടെ നിന്നും നല്ലൊരു തുകയാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത് ഏഴ് ദിവസം പ്രദര്‍ശിപ്പിച്ചപ്പോഴെക്കും 46.72 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമ നേടിയിരിക്കുന്നത്.

English summary
Recently, Villain had made a release in the rest of the parts of the world. The movie also made it to the theatres in Tamil Nadu, where it wasn't released initially. The movie has been released in a few centres in TN and has gone on to set a big record, straight away.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X