മോഹൻലാൽ- സൂര്യ ചിത്രം കാപ്പാൻ അനിശ്ചിതത്വത്തിൽ! റിലീസ് തീയതി മാറ്റി

Recommended Video

Mohanlal's upcoming movie Kaapaan postponed its release | FilmiBeat Malayalam

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ കാപ്പാൻ. വിജയ് ചിത്രം ജില്ലയ്ക്ക് ശേഷം ലാലേട്ടന്റെ കോളിവുഡ് ചിത്രമാണ് കാപ്പാൻ. അതിനാൽ തന്നെ ആകാംഷ ഇരട്ടിയാണ്. തമിഴിൽ സജീവമാണെങ്കിലും സൂര്യയ്ക്ക് മലയാളത്തിൽ കൈ നിറയെ ആരാധകരാണുള്ളത്. സൂര്യയുടെ കോളിവുഡ് ചിത്രങ്ങൾ മലയാളത്തിൽ മികച്ച കളക്ഷൻ നേടാറുണ്ട്.


കോളിവുഡ‍ിൽ സ്ഥിരം സാന്നിധ്യമല്ലെങ്കിൽ പോലും , തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ലാലേട്ടനുണ്ട്. 2014 ൽ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട ജില്ല സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിചത സൂര്യയുമായി ആദ്യമായി ഒന്നിക്കുകയാണ് താരം. സൂര്യ- മോഹൻലാൽ കൂട്ട്ക്കെട്ടിൽ പിറക്കുന്ന ആദ്യ ചിത്രമാണ് കാപ്പാൻ. എന്നാൽ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ.

   റിലീസ് തീയതി മാറ്റി

ചിത്രത്തിന്റെ തിരക്ക മോഷിച്ചുവെന്ന ആരോപണവുമായി തിരക്കഥകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് സെപ്റ്റംബർ 20 ന് പുറത്തിറങ്ങേണ്ട ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. സാരവെടി എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചാണ് കെവി ആനന്ദ് കാപ്പാൻ എന്ന ചിത്രം എടുത്തിരിക്കുന്നതെന്നും തിരക്കഥകൃത്ത് ഫറയുന്നു.

 കെവി ആനന്ദിന് തിരക്കഥ നൽകിയിരുന്നു

2017 ൽ കെവി ആനന്ദിന് തിരക്കഥ വായിച്ചു കൊടുത്തിരുന്നു. എന്നാൽ അന്ന് ഇതിനെ പറ്റി ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ രണ്ട് വർഷത്തിനു ശേഷം കാപ്പാന്റെ ടീസർ പുറത്തു വന്നപ്പോഴാണ് തന്റെ തിരക്കഥയുമായുളള സാമ്യം മനസ്സിലാക്കിയത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തിരക്കഥയിലെ തനിപകർപ്പാണെന്നും ജോൺ പോൾ ഹർജിയിൽ പറയുന്നു. ഓഗസ്റ്റ് 20 നാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

  ഒരുപോലെയുള്ള  രംഗങ്ങൾ

സരവെടിയിൽ തന്റെ നായകനായ റിപ്പോർട്ടർ നദീ ജലം പങ്കിടുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കുന്ന ഒരു രംഗമുണ്ട്. അത് തന്നെ കാപ്പാനിലുംമുണ്ട്. നായകൻ പ്രധാന മന്ത്രിയോട് ചോദിക്കുന്നത്. പുറത്തു വന്ന ടീസറിനെ അടിസ്ഥാനമാക്കിയാണ് തിരക്കഥകൃത്തിന്റെ നിരീക്ഷണം. സിനിമയും കഥയേയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുളളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

 പകർപ്പവകാശം വേണം

സിനിമയുടെ രചയിതാവെന്ന് നിലയിൽ തന്റെ പേര് ചിത്രത്തിനൊപ്പം പ്രദർശിപ്പിക്കണമെന്നും പകർപ്പവകാശം നൽകണമെന്നും സംവിധായകനോടും, നിർമ്മാതാവിനോടും ഉത്തരവിടാൻ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസിൽ ആഗസ്റ്റ് 26 ന് വാദം കേട്ട കോടതി അടുത്ത മാസം സെപ്റ്റംബർ നാലിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

 പ്രധാനമന്ത്രിയായി  മോഹൻലാൽ

ചിത്രത്തിൽ പ്രധാമന്ത്രിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. ചന്ദ്രകാന്ത് വര്‍മ്മയെന്നാണ് ലാലേട്ടന്ഡറെ കഥാപാത്രത്തിന്‍റെ പേര്. പ്രധാന മന്ത്രിയുടെ ബോഡഗാഡായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത്. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവാരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പായി എസ്പിജിയിലെ ഉദ്യോഗസ്ഥരുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റേയും സൂര്യയുടേയും കരിയറിലെ വ്യത്യസ്തകഥപാത്രമായിരിക്കും ചിത്രത്തിൽ.

 ലാലേട്ടന്റെ ഗെറ്റപ്പ്

പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയായിട്ടുള്ള ലാലേട്ടൻ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ വേറിട്ട ഗെറ്റപ്പ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എസ്പിജി ഗ്രൂപ്പിലെ ചാരന്റെ കഥയാണ് കാപ്പാന്‍ പറയുന്നതെന്ന് സംവിധായകൻ കെവി ആനന്ദ് അടുത്തിടെ നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

 വൻ താരനിര

ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനും സൂര്യയ്ക്കുമൊപ്പം നടൻ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സയേഷ്യയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് കാപ്പാൻ. ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X