For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയും മോഹന്‍ലാലും ഒന്നിച്ച കാപ്പാന്റെ മരണമാസ് ട്രെയിലര്‍! വില്ലനായി ആര്യയും! വീഡിയോ വെെറല്‍

  |

  ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. വിജയ്‌ക്കൊപ്പമുളള ജില്ലയ്ക്ക് ശേഷമാണ് നീണ്ട ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് എത്തുന്നത്. നടിപ്പിന്‍ നായകന്‍ സൂര്യയ്‌ക്കൊപ്പം മുഖ്യ വേഷത്തിലാണ് കാപ്പാനില്‍ മോഹന്‍ലാല്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം തമിഴിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദാണ് ഒരുക്കുന്നത്.

  കാപ്പാന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി എത്തുന്ന ചത്രത്തില്‍ എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂര്യയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ സിനിമ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്നത്.

  സെപ്റ്റംബര്‍ 20നാണ് സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാപ്പാന്റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇത്തവണയും കിടിലന്‍ ട്രെയിലര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, സൂര്യ, ആര്യ തുടങ്ങിയവരാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്.

  ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രം കൂടിയാണ്. സയേഷ നായികയാവുന്ന ചിത്രത്തില്‍ ബൊമന്‍ ഇറാനി, ചിരാഗ് ജാനി, പൂര്‍ണ, സമുദ്രക്കനി, പ്രേം, തലൈവാസല്‍ വിജയ്, ശങ്കര്‍ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  ഓണത്തിന് പൊളിച്ചടുക്കിയത് നിവിന്‍ പോളിയും മോഹന്‍ലാലും! ലേറ്റസ്റ്റ് കളക്ഷന്‍ വിവരം പുറത്ത്‌

  നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് കാപ്പാന്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. നേരത്തെ കാപ്പാന്‍ വിതരാണാവകാശം വന്‍ തുകയ്ക്ക് ഏറ്റെടുക്കാന്‍ ടോമിച്ചന്‍ മുളകുപാടം ധാരണയായിരുന്നു. എന്നാല്‍ സൂര്യയുടെ മുന്‍ചിത്രം എന്‍ജികെ വന്‍പരാജയമായതിനെ തുടര്‍ന്ന് മുളകുപാടം ഫിലിംസ് അതില്‍ നിന്നും പിന്മാറുകയായിരുന്നു.പല ട്വിസ്റ്റുകള്‍ക്കും ഒടുവിലാണ് മുളകുപാടം തന്നെ കാപ്പാന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

  ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് കെട്ടിപ്പിടിച്ച് നിവിന്‍ പോളി! വൈറല്‍ വീഡിയോ

  യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയത്. ഹാരിസ് ജയരാജ് ഒരുക്കിയ സിനിമയിലെ പാട്ടുകളും നേരത്തെ തരംഗമായി മാറിയിരുന്നു. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 100 കോടി ചെലവിലാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂപ്പര്‍താരങ്ങളുടെ ആരാധകരെല്ലാം വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

  English summary
  Mohanlal Suriya's Kaappan Movie New Trailer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X