കാപ്പാനിലെ പാട്ടുമായി ആവേശത്തിലാഴ്ത്താന്‍ മോഹന്‍ലാലും സൂര്യയും! ആദ്യ ഗാനം നാളെ
വിജയ്‌ക്കൊപ്പമുളള ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലേക്ക് എത്തുന്ന ചിത്രമാണ് കാപ്പാന്‍. നടിപ്പിന്‍ നായകന്‍ സൂര്യയ്‌ക്കൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ എത്തുന്നത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് വര്‍ക്കുകളിലാണുളളത്.
ആഗസ്റ്റ് 30നാണ് സൂര്യയുടെ കാപ്പാന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം സിനിമയിലെ ആദ്യ ഗാനം ജൂലായ് അഞ്ചിന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ ഒരുങ്ങിയ സിരിക്കി എന്ന ഗാനമാകും നാളെ പുറത്തിറങ്ങുക. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ എന്‍എസ് ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്. ആര്യ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍, ലൈക്ക പ്രൊഡക്ഷന്‍സാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.


Click it and Unblock the Notifications











