മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാനിലെ അടിപൊളി ഗാനം പുറത്ത്! വീഡിയോ വൈറല്‍! കാണൂ
എന്‍ജികെയ്ക്ക് ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെവി ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഇത്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
കാപ്പാനിലെ ഒരു അടിപൊളി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ സെന്തില്‍ ഗണേഷ്, രമണി അമ്മാള്‍ തുടങ്ങിയവരാണ് പാട്ട് പാടിയിരിക്കുന്നത്. ആഗസ്റ്റ് 30നാണ് സൂര്യയുടെ കാപ്പാന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് വര്‍ക്കുകളിലാണുളളത്. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ എന്‍എസ് ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്. ആര്യ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.


Click it and Unblock the Notifications