കംപ്ലീറ്റ് ആക്ടറിനൊപ്പം നടിപ്പിന്‍ നായകനും! കാപ്പാന്‍ ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!
മോഹന്‍ലാല്‍-സൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന കാപ്പാനു വേണ്ടി പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടും ടീസറുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കാപ്പന്റെതായി പുറത്തിറങ്ങിയ പുതിയൊരു ലൊക്കേഷന്‍ ചിത്രം കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സൂര്യയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഒരു ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കാപ്പാന്റെ പുതിയ സ്റ്റിലിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ എന്‍സ്ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്.

ഓഗസ്റ്റ് അവസാന വാരമാണ് കാപ്പാന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെവി ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഇത്. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്.ആര്യ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.


Click it and Unblock the Notifications