മോഹൻലാൽ-സൂര്യ ചിത്രം കാപ്പാൻ അവസാന ഘട്ടത്തിൽ! ആവേശത്തോടെ മലയാളവും തമിഴകവും

By Jishnu V

നാലു വർഷത്തെ ഇടവേളക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുന്ന മോഹന്‍ലാലിന്റെ കാപ്പാനെ വലിയ പ്രതീക്ഷയോടെ തമിഴകവും മലയാളവും കാത്തിരിക്കുന്നത്. ജില്ലയിൽ മോഹൻലാലിനൊപ്പം വിജയ് എത്തിയെങ്കിൽ ഇത്തവണ നടിപ്പിൻ നായകൻ സൂര്യയാണ് എത്തുന്നത്. ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി മോഹൻലാൽ ഡബ്ബിങ്ങിനായി എത്തുകയും ചെയ്തു.

kaappaan

ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കാപ്പാൻ സംവിധാനം ചെയ്യുന്നത് കെ.വി ആനന്ദ് ആണ്. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി മോഹൻലാൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ അംഗ രക്ഷകനായാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ നാല് ഗെറ്റപ്പുകളിൽ സൂര്യ പ്രത്യക്ഷപ്പെടും. മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ ആര്യയും ഒരു മുഖ്യ കഥാപാത്രമായി സിനിമയിൽ എത്തുന്നുണ്ട്.

സയേഷ, ബോമൻ ഇറാനി, ചിരാഗ് ജാനി, പൂർണ, സമുദ്രകനി എന്നിവരാണ് മറ്റു താരങ്ങൾ. മോഹൻലാലിൻറെ മകനായിട്ടാണ് ആര്യ എത്തുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാല കൃഷ്‌ണനാണ്. തമിഴിന് പുറമെ തെലുങ്കിലും ഒരുങ്ങുന്ന കാപ്പാൻ അടുത്തമാസം 30ന് തീയേറ്ററുകളിൽ എത്തും.

'കാപ്പാന്റെ'ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം രജനികാന്ത് നിർവ്വഹിച്ചിരുന്നു. മോഹൻലാൽ, സൂര്യ, സംവിധായകൻ ശങ്കർ, ഗാനരചയിതാവ് വൈരമുത്തു എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X