സൂര്യയും ലാലേട്ടനും ചേര്‍ന്ന് നിരാശപ്പെടുത്തിയോ? കാപ്പാന്‍ ഇനിയും വൈകും,പുതിയ റിലീസ് തീയ്യതി പുറത്ത്

മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന തമിഴ് സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാന്യമുള്ളത് സൂര്യ നായകനായിട്ടെത്തുന്ന കാപ്പാന്‍ ആണ്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഖ്യാപിച്ചത് മുതല്‍ രണ്ട് സംസ്ഥാനങ്ങളിലെയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആഗസ്റ്റ് പതിനഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ലേശം വൈകിയേ എത്തുകയുള്ളു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത

കാപ്പാന്‍ റിലീസ് നീട്ടി

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറും തമിഴിന്റെ സൂപ്പര്‍ സ്റ്റാറും ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ചിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും റിലീസ് മാറ്റിയിരിക്കുകയാണ്. ഒരു മാസത്തിന് മുകളില്‍ വൈകി സെപ്റ്റംബര്‍ 20 നായിരിക്കും കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ഇതേ ദിവസം ആഗോളതലത്തില്‍ ഒന്നിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

 കാപ്പാന്‍ റിലീസ് നീട്ടി

അടുത്തിടെ കാപ്പാനില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. ച്രന്ദ്രകാന്ത് വര്‍മ്മയുടെ സെക്യൂരിറ്റി ഗാര്‍ഡിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ അഭിനയിക്കുന്നത്. നേരത്തെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് പുറത്ത് വന്നതില്‍ നിന്നും ഇത് വ്യക്തമാണ്.

കാപ്പാന്‍ റിലീസ് നീട്ടി

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന കാപ്പാനില്‍ സൂര്യ ഒന്നിലധികം ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാപ്പാനിലെ വില്ലനായി ആര്യ എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് ആര്യ എത്തുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.

കാപ്പാന്‍ റിലീസ് നീട്ടി

ബിഗ് ബജറ്റ് ആവശ്യമായി വന്ന ചിത്രം തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മറ്റ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ തീരാത്തതിനാലാണ് റിലീസ് മാറ്റി വെച്ചതെന്നാണ് സൂചന. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. റിലീസിനെത്തുമ്പോള്‍ കാപ്പാന്‍ കേരളത്തിലും ആവേശമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം തമിഴിലും തെലുങ്കിലുമായിട്ടാണ് കാപ്പാന്‍ വരുന്നത്.

Read more about: surya സൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X