മോഹൻലാലിനെ പ്രശംസിച്ച് രജനിയും കാർത്തിയും!! എന്നാൽ സൂര്യയെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ഇങ്ങനെ...
Recommended Video
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ കാപ്പാൻ. മോഹൻലാലും സൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയായിട്ടാണ് ലാലേട്ടൻ എത്തുന്നത്. പിഎമ്മിന്റെ അംഗരക്ഷകന്റെ വേഷത്തിലാണ സൂര്യ എത്തുന്നത്.
കാപ്പാന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം (21.7.19) ചെന്നൈയിൽ കഴിഞ്ഞു. ചടങ്ങിൽ രജനീകാന്ത്, സംവിധായകൻ ശങ്കർ, ഹാരീസ് ജയരാജ്, കാർത്തി എന്നിങ്ങനെ സിനിമ ലോകത്തെ പ്രമുഖ പങ്കെടുത്തിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് വൈറലാകുന്നത് കാപ്പാന്റെ വിശേഷങ്ങളാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ പേജുകളിലും വൈറലാകുന്നത് കാപ്പാന്റെ ഓഡിയോ ലോഞ്ചിങ്ങ് വിശേഷങ്ങളാണ്. കഴിഞ്ഞ 25 വർഷങ്ങളായി തനിയ്ക്ക് കെവി ആനന്ദിനെ അറിയാം. തേന്മാവിൻ കൊമ്പത്തു മുതൽ ഈ ചിത്രം വരെ. കൂടാതെ സൂര്യയോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലുമാണ് താനെന്ന് ലാലേട്ടൻ ഓഡിയോ ലോഞ്ചിൽ പറഞ്ഞു. സിനിമയോട് അങ്ങേയറ്റം പഷനുള്ള താരമാണ് സൂര്യയെന്നും ലാൽ കൂട്ടിച്ചേർത്തു.

ഓഡിയോ ലോഞ്ചിൽ മോഹൻലാലിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ മികച്ച സ്വാഭാവിക അഭിനേതാവാണ് മോഹൻലാൽ എന്നാണ് ലാലേട്ടനെ കുറിച്ച് തലൈവർ പറഞ്ഞത്. കൂടാതെ മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിൽ ഈ ചിത്രത്തിൽ വലിയ അനുഗ്രമായിരിക്കുമെന്നും തലൈവർ കൂട്ടിച്ചേർത്തു.

തന്റ് സഹോദരനെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു എന്നാണ് കാർത്തി ഓഡിയോ ലോഞ്ചിൽ പറഞ്ഞത്. കാരണം തന്റെ ഇഷ്ട താരത്തിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. ഇതിനു മുൻപ് പല അവസരങ്ങളിലും മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് കാർത്തി വെളിപ്പെടുത്തിയിട്ടുണ്ട്. കാർത്തിയുടെ ഈ വാക്കുകളും മോഹൻലാൽ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ചിത്രം ആഗസ്റ്റിൽ
സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ അയൻ, മാട്രാൻ എന്നി ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെവി ആനന്ദ് ഒന്നിച്ചെത്തുന്ന ചിത്രമാണ് കാപ്പാൻ . തെന്നിന്ത്യൻ സിനിമ ലോകത്തെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആര്യ, ബൊമൻ ഇറാനി, സായ്‌യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ആഗസ്റ്റിലാണ് തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications











