ലാലേട്ടനും സൂര്യയ്ക്കുമൊപ്പം അല്ലു സിരീഷും!! സൂര്യയുടെ 37ാം ചിത്രം തകർക്കും, പ്രതീക്ഷയോടെ ആരാധകർ
മോഹൻലാലിനോടൊപ്പം ഇതു രണ്ടാം തവണയാണ് അല്ലു സിരീഷ് അഭിനയിക്കുന്നത്.
സൂര്യയുടെ 37ാം ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ ലോകം. മോഹൻലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സൂര്യയുടെ 37ാം ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തെലുങ്ക് താരം അല്ലൂ സിരീഷും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മോഹൻലാലിനോടൊപ്പം ഇതു രണ്ടാം തവണയാണ് അല്ലു സിരീഷ് അഭിനയിക്കുന്നത്. അയൻ, കോ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ നിന്ന് ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ 2.0, ഇന്ത്യ 2 എന്നീ സിനിമകൾ നിർമ്മിക്കുന്ന ലൈക്ക് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അയൻ, മാട്രൻ എന്നീ ചിത്രങ്ങൾക്കു ശേഷം കെവി ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചൈനയിൽ ഉൾപ്പെടെ ചിത്രത്തിന്റെ ലൊക്കേഷൻ ഉണ്ടാകുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഹാരിസ് ജയരാജനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
2014 ൽ വിജയ് മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ജില്ലയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരു പോലെ സൂപ്പർ ഹിറ്റായിരുന്നു ചിത്രം. ജില്ലയിൽ വിജയ് യുടെ അച്ഛനായിട്ടായിരുന്നു ലാലേട്ടൻ വേഷമിട്ടത്.


Click it and Unblock the Notifications











