»   » ഇളയദളപതി കഴിഞ്ഞാല്‍ പിന്നെ തല, അജിത്തിനൊപ്പം മോഹന്‍ലാല്‍

ഇളയദളപതി കഴിഞ്ഞാല്‍ പിന്നെ തല, അജിത്തിനൊപ്പം മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ജില്ല എന്ന ചിത്രത്തില്‍ ഇളയദളപതിയ്‌ക്കൊപ്പം അഭിനയിച്ച മോഹന്‍ലാല്‍ ഇനി കൈ കോര്‍ക്കുന്നത് തലയ്‌ക്കൊപ്പമാണ്. ആരംഭം എന്ന ചിത്രത്തിന് ശേഷം അജിത്തും വിഷ്ണു വര്‍ദ്ധനും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

നായകന്‍, ജെന്റില്‍മാന്‍,ബാഷ, ജീന്‍സ് തുടങ്ങിയ തമിഴ് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയ ബാലകുമാരനും വിഷ്ണു വര്‍ദ്ധനും ചേര്‍ന്നാണ് ഈ അജിത്ത് - ലാല്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തഞ്ചാവൂരിലെ ബ്രിഹദീശ്വരന്‍ അമ്പലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ.

തല അജിത്തിനൊപ്പം മോഹന്‍ലാല്‍

വേതാളം എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ് അജിത്ത്. വേതാളത്തിന്റെ ഷൂട്ടിങ് സമയത്ത് കാലിന് ചെറുതായി പരിക്കേറ്റിരുന്നു. ഇത് കാരണം വിക്രമിന്റെ സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തിലും അജിത്ത് അഭിനയിക്കുന്നില്ല

തല അജിത്തിനൊപ്പം മോഹന്‍ലാല്‍

എന്നാല്‍ മെയ് മാസത്തോടെ രണ്ട് ചിത്രങ്ങള്‍ അജിത്ത കരാറൊപ്പിട്ടിട്ടുണ്ട്.. രണ്ടും ഒരുമിച്ചാണ് ചെയ്യുന്നതെന്ന് അറിയുന്നു. വിഷ്ണു വര്‍ദ്ധന്റെ ചിത്രം കൂടാതെ, വേതാളം സിനിമ ഒരുക്കിയ ശിവയുടെ ഒരു ചിത്രവുമുണ്ട്.

തല അജിത്തിനൊപ്പം മോഹന്‍ലാല്‍

ഇതില്‍ വിഷ്ണു വര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാലും അജിത്തും ഒന്നിയ്ക്കുന്നത്. ഇക്കാര്യം ലാലിനോട് സംസാരിച്ചു എന്നാണ് അറിയുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിയ്ക്കുകയാണ് ആരാധകര്‍

തല അജിത്തിനൊപ്പം മോഹന്‍ലാല്‍

ഇളയദളപതി വിജയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഒന്നിച്ച ജില്ല എന്ന ചിത്രം തമിഴ് നാട്ടിലും കേരളത്തിലും വലിയ ആഘോഷമായിരുന്നു. നേശനാണ് ചിത്രം സംവിധാനം ചെയ്തത്

English summary
Mohanlal to team up with Thala Ajith

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam