ജില്ല ഡബ്ബിങ്; മോഹന്‍ലാല്‍ എക്‌സൈറ്റഡ്
മോഹന്‍ലാലും വിജയിയും ഒന്നിയ്ക്കുന്ന ജില്ലയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. പൊങ്കല്‍ ചിത്രമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചെന്നൈയില്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. അതിനുശേഷം ഷൂട്ടിങ് മധുരയിലേയ്ക്ക് മാറ്റും.
മറ്റൊരു ഗാനത്തിന്റെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജാപ്പാനില്‍ പൂര്‍ത്തിയാക്കി. ജാപ്പാനിലെ ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തിയ വിജയും നായിക കാജല്‍ അഗര്‍വാളും അധികം വൈകാതെ ചെന്നൈയിലെ സെറ്റില്‍ ജോയിന്‍ചെയ്യുകയായിരുന്നു. അവസാനഘട്ടചിത്രീകരണം നടക്കുക മധുരയിലായിരിക്കം. അവിടെ ചിത്രീകരണത്തിനായി വമ്പന്‍ സെറ്റാണ് ഇടുന്നത്. നവംബര്‍ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുന്ന തരത്തിലാണ് ജോലികള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

ചിത്രീകരണത്തിനൊപ്പം തന്നെ ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിക്കുകെന്ന് അണിയറക്കാര്‍ അറിയിച്ചു. ഏറെനാളുകള്‍ക്കുശേഷം ഒരു തമിഴ് ചിത്രം സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നതില്‍ ലാല്‍ ഏറെ എക്‌സൈറ്റഡാണത്രേ.


Click it and Unblock the Notifications











