»   »  ജില്ലയുടെ വിതരാണവകാശം ആശീര്‍വാദ് സിനിമാസിന്

ജില്ലയുടെ വിതരാണവകാശം ആശീര്‍വാദ് സിനിമാസിന്

Posted By:
Subscribe to Filmibeat Malayalam

മലയാളിപ്രേക്ഷകരും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. മോഹന്‍ലാലും വിജയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം പൊങ്കലിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം കോടികള്‍ കൊയ്യാന്‍ സാധ്യതയുണ്ടെന്നതുകൊണ്ടുതന്നെ അതിന്റെ വിതരാണവകാശം സ്വന്തമാക്കാന്‍ ചലച്ചിത്രലോകത്ത് വലിയ മത്സരം നടന്നിരുന്നു. ഇക്കാര്യത്തില്‍ മറ്റാരെയും കൈകടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോഹന്‍ലാല്‍ നീക്കം നടത്തിയത്. ചിത്രത്തിന്റെ വിതരണാവകാശം ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസ് സ്വന്തമാക്കിക്കഴിഞ്ഞു.

നേരത്തേ വന്‍വിജയമായ വിജയ് ചിത്രം തുപ്പാക്കിയുടെ മാര്‍ക്കറ്റിങ് നടത്തിയിരുന്ന ജമിനി ഫിലിം സര്‍ക്യൂട്ട് ജില്ലയുടെ വിതരണാവകാശത്തിനായി രംഗത്തുണ്ടായിരുന്നു. ജെമിി ഫിലിം സര്‍ക്യൂട്ടിനെ മറികടന്നാണ് ലാല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍-വിജയ് ബന്ധവും ഇവര്‍ കൈകോര്‍ക്കുന്ന ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകള്‍. ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് ജില്ല. ഇനി രണ്ട് ഗാനരംഗങ്ങള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. ഇത് വിദേശത്താണ് ചിത്രീകരിക്കുന്നതെന്ന് അണിയറക്കാര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.

English summary
Tamil film Jilla starring Mohanlal and Vijay will be released as Pongal film of 2014

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X