'ചോക്ലേറ്റ് നൽകിയാണ് അഭിനയിക്കാൻ കൊണ്ടുപോയിരുന്നത്, ഞാൻ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞത് വിക്രം'; മോഹിനി!

തെന്നിന്ത്യയിൽ ഒരു സമയത്ത് നിറഞ്ഞ് നിന്ന താരമാണ്. മലയാളത്തിൽ ഇപ്പോഴും ആളുകൾ റിപ്പീറ്റ് വാല്യുവോടെ കാണുന്ന പല സിനിമകളിലേയും നായിക മോ​ഹിനിയായിരുന്നു. മോഹിനിയുടെ വെള്ളാരം കണ്ണുകളും ചിരിയും താരം സിനിമകൾ ചെയ്തില്ലെങ്കിലും ആരാധകരുടെ മനസിലുണ്ട്. തൊണ്ണൂറുകളിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാൾ കൂടിയായിരുന്നു മോഹിനി. കൊമേഴ്സ്യൽ സിനിമകളിൽ മാത്രമല്ല നിരൂപക പ്രശംസ നേടിയതും അവാർഡുകൾ വാരിക്കൂട്ടിയതുമായ ഒരുപാട് സിനിമകളിലും മോഹിനി ചെറുപ്രായത്തിൽ തന്നെ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തോടെയാണ് മോഹിനിയും സിനിമ ഉപേക്ഷിച്ചത്. കോയമ്പത്തൂരില്‍ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച താരത്തിന്റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി. മോഹന്‍ലാല്‍ ചിത്രം നാടോടിയിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളില്‍ വേഷമിട്ടു.

Mohini

തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അവധിക്കാലത്താണ് ഈറമാന റോജാവേ എന്ന തമിഴ് സിനിമയിലൂടെ അഭിനയം മോഹിനി ആരംഭിച്ചത്.

സിനിമയിൽ അഭിനയിക്കാൻ താൻ മടി കാണിക്കുമ്പോൾ ഷൂട്ടിങ് സ്മൂത്തായി നടക്കാൻ തനിക്ക് ഫൈവ് സ്റ്റാർ ചോക്ലേറ്റുകളാണ് നൽകിയിരുന്നതെന്നും മോഹിനി പറഞ്ഞിട്ടുണ്ട്. ഭരതിനെ വിവാഹം കഴിച്ച് യുഎസിൽ സ്ഥിരതാമസമാക്കി പിന്നീട് മോഹിനി. ഇപ്പോൾ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. അതുപോലെ മോഹിനി സിനിമയിൽ മാത്രമല്ല ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മുമ്പൊരു അഭിമുഖത്തിൽ മോഹിനി പങ്കുവെച്ച ഷൂട്ടിങ് അനുഭവങ്ങൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. വിക്രത്തിന്റെ പുതിയ മന്നർ​ഗൾ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് മോഹിനി പഴയൊരു അഭിമുഖത്തിൽ പങ്കിട്ടത്. 'പുതിയ മന്നർ​ഗൾ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ടിൽ അഭിനയിക്കാൻ എനിക്ക് മടിയായിരുന്നു. ഒഴിഞ്ഞ് മാറാൻ ശ്രമം നടത്തിയിരുന്നു.'

'പാട്ട് ഷൂട്ടിന് പൊള്ളാച്ചിയിലേക്ക് പോകുന്നതിന്റെ തലേദിവസം വരെ ഞാൻ നായകൻ വിക്രത്തോട് ഇതേക്കുറിച്ച് സംസാരിച്ചു. പക്ഷെ ഒറ്റവാക്കിൽ അദ്ദേഹം എന്നോട് പറഞ്ഞു നീ പോയി ചെയ്താൽ നന്നായിരിക്കുമെന്ന്. അക്കാലത്ത് ഗ്രാമീണ വേഷം ധരിച്ച് നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമോയെന്ന് പോലും എനിക്കറിയില്ല.'

Mohini

'അതുകൊണ്ട് ഞാൻ പാട്ടിൽ അഭിനയിക്കുന്നില്ലെന്ന് പറയുകയായിരുന്നു. പാട്ട് സീൻ ഷൂട്ടിങിനായി സെറ്റിൽ നൃത്തം ചെയ്യുമ്പോൾ പോലും എനിക്ക് ആ നൃത്തം ചെയ്യാൻ സാധിച്ചിരുന്നില്ല. ഞാൻ ഭരതനാട്യം ചെയ്യുന്നതുപോലെ നൃത്തം ചെയ്ത് അവസാനിപ്പിച്ചു. പക്ഷെ വിക്രം പറഞ്ഞത് ശരിയാണെന്ന് പാട്ട് ഇറങ്ങിയതിന് ശേഷമാണ് എനിക്ക് മനസിലായത്.'

'പലരും എന്നോട് വന്ന് നൃത്തം നന്നായിരുന്നുവെന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല. പക്ഷെ ആ ഗാനം വളരെ മനോഹരമായിരുന്നു', എന്നാണ് മോഹിനി അനുഭവം പങ്കിട്ട് പറഞ്ഞത്. ഇപ്പോഴും തൊണ്ണൂറുകളിൽ ജീവിച്ചവർക്ക് പ്രിയപ്പെട്ട ​ഗാനമാണ് പുതിയ മന്നർ​ഗൾ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ട്. വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി 2006ലാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്.

അമേരിക്കന്‍ വ്യവസായിയായാണ് മോഹിനിയുടെ ഭർത്താവ് ഭാരത് പോള്‍. താരം തന്റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്നാക്കി മാറ്റി. സിനിമ വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ച് തുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി.

More from Filmibeat

Read more about: mohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X