ഗര്‍ഭിണിയായ ശേഷമുള്ള ആദ്യ മൂന്ന് മാസത്തെ അനുഭവമിങ്ങനെ; കണ്മണിയെ കാത്തിരിക്കുന്നതിനെ പറ്റി കാജല്‍ അഗര്‍വാള്‍
വിവാഹം കഴിഞ്ഞതിന് പിന്നാലെ അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി കാജല്‍ അഗര്‍വാള്‍. മാസങ്ങള്‍ക്ക് മുന്‍പാണ് താരദമ്പതിമാര്‍ ഇക്കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയത്. പിന്നീട് ഗര്‍ഭകാലത്തെ അനുഭവങ്ങളെ കുറിച്ച് കാജല്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഗര്‍ഭകാലം ആഘോഷമാക്കുകയാണെങ്കിലും ആദ്യത്തെ മൂന്ന് മാസം അത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഏറ്റവും പുതിയതായി ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ജനുവരി ഒന്ന് പുതുവര്‍ഷത്തില്‍ കാജലിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവാണ് ഞങ്ങള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഇപ്പോള്‍ ഗ്ലോബല്‍ സ്പാ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ ആദ്യ ഗര്‍ഭകാലത്തെ കുറിച്ച് നടി മനസ് തുറന്നത്.

ആദ്യ പ്രസവം ആയതിന്റെ ആകുലതകളുണ്ടെന്ന് കാജല്‍ അഗര്‍വാള്‍
'ഞാന്‍ അത്യധികം ആവേശഭരിതയും അതേ സമയം വളരെ പരിഭ്രാന്തയുമാണ്. ഒരു വ്യക്തിയെ വളര്‍ത്തുന്നതിലും ആ മനുഷ്യനില്‍ ശരിയായ മൂല്യങ്ങളും മാതൃകകളും വളര്‍ത്തിയെടുക്കുന്നതിലും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ശരിക്കും അതിനായി കാത്തിരിക്കുകയാണ്. ഞാനും ഭര്‍ത്താവും വളരെ ആവേശത്തിലാണ്. അതേ സമയം ആദ്യത്തെ പ്രസവം ആയത് കൊണ്ട് ചില ആശങ്കകളും ഉണ്ട്. ഒരു ബോള്‍ ഗെയിം പോലെ ഗര്‍ഭകാലം തികച്ചും വ്യത്യസ്തമാണ്'.

ഗര്‍ഭിണിയായ ശേഷമുള്ള ആദ്യ മൂന്ന് മാസത്തെ കുറിച്ച് നടി പറഞ്ഞത്
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരം പല ഘട്ടങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ആദ്യ മൂന്ന് മാസം ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ യോഗ, പൈലേറ്റ്സ്, നടത്തം, ആരോഗ്യകരമായ ഭക്ഷണം എന്നിങ്ങനെ പല ആസക്തികളിലും മുഴുകി. അതേ സമയം എന്റെ ജീവിത രീതിയെ കുറിച്ച് ഞാന്‍ വളരെ ശ്രദ്ധാലുവാണ്. അത് നല്ല രീതിയില്‍ തന്നെ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബന്ധങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുകയും അവരുടെ കൂടെ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്ന ഞാന്‍ വളരെ സാധാരണക്കാരിയായ പെണ്‍കുട്ടിയാണ്.

ഇപ്പോഴത്തെ തന്റെ ഒരു ദിവസം താന്‍ കടന്ന് പോവുന്നത് എങ്ങനെയാണെന്നും നടി പറഞ്ഞു
'എനിക്ക് പ്രിയപ്പെട്ട സംഗീതം കേള്‍ക്കുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ആഴ്ചയുടെ അവസാനം ഭര്‍ത്താവിനൊപ്പം ഡേറ്റിങ്ങിന് പോകുന്നതും ആസ്വദിക്കുന്നു. മാത്രമല്ല എന്റെ വര്‍ക്കൗട്ട് ചെയ്യുന്നതും ഞാന്‍ മുടക്കാറില്ലെന്നും' കാജല്‍ വ്യക്തമാക്കുന്നു. എന്റെ വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും സന്തുലിതമായ അവസ്ഥയില്‍ കൊണ്ട് പോവുന്ന ഒരു ആവേശകരമായ യാത്രയെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്റെ അതിരുകള്‍ മറികടന്ന് വരാനും തയ്യാറാണെന്ന് കാജല്‍ പറയുന്നു.
Recommended Video

വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2020 ഒക്ടോബറിലാണ് കാജൽ അഗർവാൾ വിവാഹിതയാവുന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന് ശേഷം നടി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വേഗം തന്നെ ഒരു അമ്മയാവാൻ തീരുമാനിച്ചതോടെ കുടുംബജീവിതത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന ആളാണെന്ന് വ്യക്തമായി. താരകുടുംബത്തിനും ജനിക്കാൻ പോവുന്ന കുഞ്ഞതിഥിയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് ആരാധകർ എത്തുന്നത്.


Click it and Unblock the Notifications











