അണിയറയില്‍ മലയാളി സാന്നിദ്ധ്യം, വിജയ് ആരാധകരുടെ കഥ പറയുന്ന മൂന്‍ട്ര് രസികര്‍കള്‍, റിലീസിനൊരുങ്ങി!
താരാധകരുടെ കഥ പറയുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ അടുത്ത കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അതിന്റെ ചുവട് പിടിച്ച് മറ്റൊരു ചിത്രം കൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ദളപതി വിജയ് ആരാധകരായ മൂന്ന് യുവാക്കളുടെ കഥ പറയുന്ന ചിത്രം തമിഴിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, നിര്‍മാണം എന്നീ മേഖലകളില്‍ മലയാളികളാണ്.
പ്ലസ് ടു, ടൂറിസ്റ്റ് ഹോം, ബോബി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷെബി ചൗഘാട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബിയുടെ തിരക്കഥാകൃത്ത് വിആര്‍ ബാലഗോപാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആന്റോ ജോസഫ്, സിആര്‍ സലിം എന്നിവരാണ്. അല്‍-താരി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് പത്തിന് തിയറ്ററിലെത്തും. ആന്റോ ജോസഫാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്.

പൊള്ളാച്ചിക്കടുത്തുള്ള ഗ്രാമത്തില്‍ നിന്ന് വിജയ്‌യെ നേരിട്ട് കാണാന്‍ ചെന്നൈയിലെത്തുന്ന മണി എന്ന കടുത്ത വിജയ് ആരാധകന്റേയും അവന്‍ നഗരത്തില്‍ കണ്ടുമുട്ടുന്ന രണ്ട് വിജയ് ഫാന്‍സിന്റേയും കഥയാണ് മൂന്‍ട്ര് രസികര്‍കള്‍. അവരുടെ പ്രണയവും അതിനേത്തുടര്‍ന്ന് അഭിമുഖീകിരക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത് വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ വച്ചാണ്.
പ്രേംയാസ്, റോഷന്‍ ബഷീര്‍, നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ മൂന്‍ട്ര് രസികര്‍കളെ അവതരിപ്പിക്കുന്നത്. പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍, തലൈവാസല്‍ വിജയ്, നിഴല്‍കള്‍ രവി, റിയാസ് ഖാന്‍, പത്മരാജ് രതീഷ്, സ്വാതി, മീര, ശ്രീരഞ്ജിനി, ബാലാംബിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications











