വിജയിയുടെ പുലിയില്‍ ഇത്രയേറെ പ്രതീക്ഷ എന്തുക്കൊണ്ട്?
വിജയ് നായകനായി എത്തുന്ന പുലിയെ പ്രതീക്ഷയോടെയാണ് പ്രേഷകലോകം കാത്തിരിക്കുന്നത്. നാലാഴ്ചകളാണ് ചിത്രത്തിന്റെ റിലീസിനായി ഇനിയും അവശേഷിക്കുന്നത്. ആരാധകര്‍ പുലിയെ ഇത്ര പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നത് വിജയിയുടെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഇതൊരു ഫാന്റസി ത്രില്ലര്‍ ചിത്രംമാണെന്നതിനാലുമാണ്.
ചിമ്പു ദേവനാണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുലിയുടെ ട്രെയിലറിന് ലഭിക്കുന്ന പ്രതികരണവും പുലിയെന്ന ചിത്രത്തില്‍ കൂടുതല്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

കത്തി എന്ന ചിത്രത്തിന് ശേഷം വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പുലി. പന്ത്രണ്ട് ദിവസം കൊണ്ട് 100 കോടി നേടിയ കത്തിയുടെ കഌക്ഷന്‍ റെക്കോര്‍ഡ് എത്ര ദിവസംക്കൊണ്ട് പുലി പിടിച്ചെടുക്കുമെന്നതും സിനിമാ ലോകം ഉറ്റു നോക്കുന്ന കാര്യമാണ്.
2014 നവംബറില്‍ ചിത്രീകരണം ആരംഭിച്ച പുലി എന്ന ചിത്രം വിജയിയുടെ അന്‍മ്പത്തിയെട്ടാമത് ചിത്രം കൂടിയാണ്. ഹന്‍സികയും ശ്രുതിഹാസനുമാണ് ചത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. കൂടാതെ ശ്രീദേവിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











