twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതം മാറ്റി മറിച്ചത് വയനാട്ടിൽ നടന്ന ആ മലയാളം സിനിമ ഷൂട്ട്!! മുടി പോയത് ആ സംഭവത്തിന് ശേഷം...

    |

    മലയാളത്തിലും തമിഴിലും ആരാധകരുളള താരമാണ് മൊട്ട രാജേന്ദ്രൻ. വില്ലൻ, ഹാസ്യതാരം എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. 90 കൾ മുതൽ സിനിമയിൽ സജീവമാണ് താരം. എന്നാൽ അന്നൊന്നും ഈ ഗെറ്റപ്പല്ലായിരുന്നു . തല നിറയെ മുടിയും താടിയും മീശയുമുണ്ടായിരുന്ന രൂപത്തിൽ നിന്ന് ഇന്നു കാണുന്ന രൂപത്തിലേയ്ക്ക് മാറിയതു പിന്നിലെ സംഭവം വെളിപ്പെടുത്തുകയാണ് താരം. ഒരു മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടമാണ് രൂപ മാറ്റത്തിന് കാരണമാക്കിയത്. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആദ്യമായി ഈ സംഭവം വെളിപ്പെടുത്തുന്നത്.

    വെള്ളിത്തിരയിലേയ്ക്ക് കത്രീനയുടെ സഹോദരിയും!! ആദ്യ ചിത്രം സൂപ്പർ താരത്തിന്റെ അളി‌യനോടൊപ്പംവെള്ളിത്തിരയിലേയ്ക്ക് കത്രീനയുടെ സഹോദരിയും!! ആദ്യ ചിത്രം സൂപ്പർ താരത്തിന്റെ അളി‌യനോടൊപ്പം

     പത്തടി ഉയരത്തിൽ നിന്ന് താഴെയ്ക്ക്

    ആദ്യകാലങ്ങളിൽ താടിയും മുടിയും മീശയുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ വയനാട്ടിൽ ഒരു ഷൂട്ടിങ്ങിനായി എത്തി. ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങായിരുന്നു അത്. പത്തടി ഉയരത്തിൽ നിന്നും വെള്ളത്തിലേയ്ക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. അത് എന്ത് വെള്ളമാണെന്ന് തനിയ്ക്ക് അറിയില്ല. വെള്ളത്തിലേയ്ക്ക് വീഴുന്ന ഷോർട്ടാണ് അവർക്ക് വേണ്ടത്. നടന്റെ ഇടി കൊണ്ട് താൻ വെള്ളത്തിലേയ്ക്ക് വീഴുന്നു.

    മോശമായ വെള്ളം

    ഇത് മോശമായ വെള്ളമാണെന്ന് ആദ്യം തന്നെ അവിടെയുള്ള നാട്ടുകാർ പറയുന്നുണ്ടായിരുന്നു. കെമിക്കൽ ഫാക്ടറിയിൽ നിന്ന് വരുന്ന വെള്ളമാണ് ഇതെന്നും, വെള്ളത്തിലൂടെ മാലിന്യ പുറം തള്ളുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. പ്രധാന താരങ്ങൾക്കെല്ലാം ഷോട്ടിനു ശേഷം പോയി കുളിച്ച് വൃത്തിയാകാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ നമുക്ക് അതൊന്നും ഇല്ലായിരുന്നു.

    തലയിലുണ്ടായ ചെറിയ മുറിവ്

    ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തി. തലയിൽ ആദ്യം ചെറിയ ഒരു മുറിവ് ഉണ്ടായി. പിന്നീട് അത് മുഴുവൻ പടർന്നു. അത് പിന്നീട് ഇന്നു കാണുന്ന മൊട്ട രാജേന്ദ്രനിൽ കൊണ്ടെത്തിച്ചു. ദൈവം ഇങ്ങനെയാണ് ജീവിതത്തിൽ ഓരോ മാറ്റങ്ങളുണ്ടാക്കും. ഞാൻ ഇപ്പോൾ നല്ല നിലയിൽ എത്തി. ഒരുപാട് സന്തോഷമുണ്ട്.

     കണ്ണാടിയിൽ നോക്കിമ്പോൾ

    മുടിയും പുരികവു ഇല്ലാത്ത അവസ്ഥ അന്ന് ഒരുപാട് സങ്കടം ഉണ്ടാക്കിയിരുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു. ആണായി പിറന്നതല്ലേ, തോറ്റോടാൻ തയ്യാറായിരുന്നില്ല. തലയിൽ തൂവാല കെട്ടിയാണ് സിനിമ ഫൈറ്റിനു പോയിരുന്നത്.

      ഫൈറ്റ്  കരിയറായത്

    സംവിധായകന്‍ ബാല സാറാണ് എന്നെ അവസരങ്ങള്‍ തന്ന് കരകയറ്റിയത്. ഓരേ സിനിമകൾ ചെയ്യുമ്പോഴും അദ്ദേഹത്തെ ധ്യാനിച്ചാണ് സിനിമ ചെയ്യാറുളളത്. അച്ഛൻ സിനിമയിലെ ഫൈറ്റ് മാസ്റ്ററാണ്. ഏട്ടന്മാരും ഫൈറ്റ് ഫീൽഡിൽ തന്നെയാണ്. ഞാൻ പഠിക്കാൻ പോയി. എന്നാൽ ജോലി ഒന്നും ലഭിച്ചില്ല. അച്ഛനാണ് ഫൈറ്റിൽ ചേരാൻ നിർദ്ദേശിക്കുന്നത്. അങ്ങനെ അച്ഛൻ എനിയ്ക്ക് പരിശീലനം തന്നു. അത് പിന്നീട് പാഷനായി മാറുകയായിരുന്നു.

     സിനിമയിലെ വില്ലനാകുന്നത്

    പിതാമഹനിൽ ഒരു ഫൈറ്റ് സീനുണ്ടായിരുന്നു. ഇരുപത് പേർ വേണമെന്ന് പറഞ്ഞു. എന്റെ മൊട്ടയൊക്കെ കണ്ടപ്പോൾ തന്നെ ബാല സാറിനു ഇഷ്ടപ്പെട്ടു. എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ആ പടത്തിനു ശേഷമാണ് നാൻ കടവുൾ എന്ന ചിത്രത്തിൽ തനിയ്ക്ക് പ്രാധാന വില്ലൻ വേഷം നൽകുന്നത്.

    English summary
    motta rajendran says about his hair loss accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X