അമലാ പോളിന്റെ ത്രില്ലർ മൂവിയ്ക്ക് എ സർട്ടിഫിക്കറ്റ്!! ആടൈയ്ക്കായി ആകാംക്ഷയോടെ പ്രേക്ഷകർ...
അമല പോൾ ചിത്രമായ ആടൈയ്ക്ക് എ സർട്ടിഫിക്കറ്റ്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രത്നകുമാറാണ്. വിഎം സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടോയിലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് അലറി കറയുന്ന അമലപോളായിരുന്നു ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയിരുന്നു. ഡാർക്ക് കോമഡി വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഈ ചിത്രത്തിൽ താരത്തിന് നായകൻ ഇല്ല എന്നത് മറ്റൊരു ശ്രദ്ധേയമായ സംഗതിയാണ്.
ആടൈയുടേത് ആസാധാരണമായ തിരക്കഥയാണ്. ഒരു അഭിനേതാവ് എന്ന രീതിയിൽ പല തരത്തിലുള്ള മനുഷ്യ വികാരങ്ങൾ ഈ ചിത്രത്തിൽ കൊണ്ടു വരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അമല മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ സങ്കീർണ്ണതയിൽ എനിയ്ക്ക് മാത്രമല്ല എന്റെ സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്. രത്നകുമാർ സംവിധാനം ചെയ്ത മേയാതമാൻ കണ്ടിട്ടുണ്ട്. ചിത്രം ഏറെ ഇഷ്ടപ്പെട്ടിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശൈലിയും ആവിഷ്കാര രീതിയും കണ്ടുകൊണ്ടാണ് മറ്റ് എല്ലാ ചിത്രവും ഒഴിവാക്കി ആടൈയ് സ്വീകരിച്ചതെന്ന് അമല പറഞ്ഞു.


Click it and Unblock the Notifications