ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം, ആര്യയോട് വരലക്ഷ്മി, പൊതുവേദിയിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മുന്‍പത്തെപ്പോലെയല്ല, ഇന്ന് ഓഡിയോ ലോഞ്ച് വലിയ ചടങ്ങാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ചെത്തുന്ന വേദി കൂടിയായി മാറാറുണ്ട് ഇത്തരം ചടങ്ങുകള്‍. തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് കഴിഞ്ഞ ദിവസം നടന്നത്. കാര്‍ത്തിക്, ഗൗതം കാര്‍ത്തിക്, സൂര്യ, വരലക്ഷ്മി, ശിവകുമാര്‍, വിശാല്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

തിരു സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും താരമായത് ആര്യയായിരുന്നു. താരത്തിന്റെ വിവാഹത്തെക്കുറിച്ച് ട്രോളിയാണ് വരലക്ഷ്മിയും കാര്‍ത്തിക്കും സംസാരിച്ചത്. കാര്‍ത്തികും മകന്‍ ഗൗതം കാര്‍ത്തികും ഈ ചിത്രത്തിലൂടെ ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ഓഡിയോ ലോഞ്ചിനിടയിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കാര്‍ത്തിക്കിന്‍റെ പിന്തുണയെക്കുറിച്ച് വാചാലരായി

കാര്‍ത്തിക്കിന്‍റെ പിന്തുണയെക്കുറിച്ച് വാചാലരായി

തമിഴകത്തെ മുതിര്‍ന്ന താരങ്ങളിലൊരാളായ കാര്‍ത്തിക്കിനെക്കുറിച്ച് താരങ്ങളെല്ലാം വാചാരവാവുകയാണ്. അദ്ദേഹം സെറ്റിലെത്തിയാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന പോസിറ്റീവ് എനര്‍ജിയെക്കുറിച്ചാണ് താരങ്ങള്‍ പറഞ്ഞത്. ഓരോരുത്തരെയും പ്രത്യേകമായ സംബോധന ചെയ്ത് വിഷ് ചെയ്താണ് അദ്ദേഹം എത്തുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പിന്തുണ

പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പിന്തുണ

നടികര്‍ സംഘത്തിന്റെ ചുമതലകളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണെങ്കിലും അഭിനയത്തിലും വിശാല്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട പ്രതിസന്ധി ഘട്ടത്തില്‍ കാര്‍ത്തിക്ക് സാര്‍ നല്‍കിയ പിന്തുണ മറക്കാനാവുന്നതല്ലെന്ന് താരം പറയുന്നു. ഫോണില്‍ വിളിച്ച് എന്ത് വന്നാലും ഞാന്‍ കൂടെയുണ്ടെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ചാണ് വിശാല്‍ വാചാലനായത്.

ആര്യയെ വിവാഹം കഴിക്കാം

ആര്യയെ വിവാഹം കഴിക്കാം

ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ നടത്തിയ റിയാലിറ്റി ഷോയെക്കുറിച്ചുള്ള ചര്‍ച്ചകളും പരിപാടിയില്‍ നടന്നിരുന്നു. പരിപാടി എന്തായെന്ന് ആര്യയോട് ചോദിച്ചപ്പോള്‍ നിറപുഞ്ചിരിയുമായി നില്‍ക്കുകയായിരുന്നു താരം. അതിനിടയിലാണ് വരലക്ഷ്മി ജാമീ നിന്നെ ഞാന്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞത്.

സൂര്യയുടെ സഹോദരിയുടെ സിനിമാപ്രവേശം

സൂര്യയുടെ സഹോദരിയുടെ സിനിമാപ്രവേശം

താരകുടുംബത്തില്‍ നിന്നൊരാള്‍ കൂടി സിനിമയില്‍ പ്രവേശിക്കുകയാണ്. സൂര്യയും കാര്‍ത്തിയും സിനിമയില്‍ തകര്‍ത്തഭിനയിക്കുമ്പോള്‍ സഹോദരിയായ ബ്രിന്ദ സിനിമാമോഹം മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. അഭിനയത്തിലൂടെയല്ല ബ്രിന്ദ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. മറിച്ച് ആലാപനത്തിലൂടെയാണ്. സൂര്യയും ബ്രിന്ദയും കുടുംബാഗംങ്ങളും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X